HOME
DETAILS

വിരമിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ചീഫ് സെക്രട്ടറിക്ക് മൂൻകൂറായി പെൻഷൻ; മുൻ സർക്കാരിന്റെ വിചിത്ര ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

  
Web Desk
May 19, 2026 | 3:29 PM

Complaint filed with CM against former Govts decision to grant pension to Chief Secretary months before retirement

തിരുവനന്തപുരം: വിരമിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ചീഫ് സെക്രട്ടറിക്ക് പെൻഷൻ അനുവദിച്ച മുൻ സർക്കാരിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. ചീഫ് സെക്രട്ടറി എ. ജയതിലകിന് അനധികൃതമായി ആനുകൂല്യങ്ങൾ അനുവദിച്ച മുൻ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും, ഇതിന്റെ നിയമസാധുത പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാരിന് മുന്നിൽ പരാതി എത്തിയിരിക്കുന്നത്.

ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ്ങാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സാധാരണയായി ഒരു ഉദ്യോഗസ്ഥൻ വിരമിക്കുന്ന ദിവസത്തിലോ തൊട്ടടുത്ത ദിവസങ്ങളിലോ ആണ് പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ച് ഉത്തരവിറക്കാറുള്ളത്. എന്നാൽ നിലവിലെ ചീഫ് സെക്രട്ടറി വിരമിക്കാൻ രണ്ട് മാസം ബാക്കിയുള്ളപ്പോഴാണ് മുൻ സർക്കാർ ധൃതിപിടിച്ച് പെൻഷൻ അനുവദിച്ച് ഉത്തരവിറക്കിയത്.

പുതിയ സർക്കാർ അധികാരമേറ്റ് ഒരു മാസം കഴിഞ്ഞാണ് ചീഫ് സെക്രട്ടറി വിരമിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ സർക്കാർ തീരുമാനമെടുക്കേണ്ട വിഷയത്തിൽ കാലാവധി കഴിയും മുൻപ് പഴയ സർക്കാർ ഉത്തരവിറക്കിയത് നിലവിലെ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ഭരണഘടനാപരമായ വ്യവസ്ഥിതിയെ അട്ടിമറിക്കുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

 

A formal complaint has been filed with the Chief Minister seeking the cancellation of an order issued by the previous government, which granted pension benefits to Chief Secretary A. Jayathilak two months before his actual retirement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  5 days ago
No Image

സെൻസെസ്: സെൽഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും

Kerala
  •  5 days ago
No Image

നിയന്ത്രണം നീങ്ങിയെങ്കിലും വിലക്കുറവില്ലാതെ വിപണി; വിലക്കയറ്റത്തിൽ ഒന്നാമത്; വരുമാനത്തിൽ മെല്ലെപ്പോക്ക്

Kerala
  •  5 days ago
No Image

പ്രീ ക്വാർട്ടറിൽ ബ്രസീൽ തോൽക്കുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദ​ഗ്ദനെ ട്രോളി നെയ്മർ 

Football
  •  5 days ago
No Image

ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ; കനത്ത മഴയ്ക്കും, കാറ്റിനും സാധ്യത 

Kerala
  •  5 days ago
No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  5 days ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  5 days ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  5 days ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  5 days ago