HOME
DETAILS

എബോള ഭീതി; ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രാക്കാർക്ക് വിലക്കേർപ്പെടുത്തി ബഹ്‌റൈൻ

  
May 19, 2026 | 3:53 PM

bahrain bans travellers from african nations amid ebola outbreak fears

മനാമ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി ബഹ്‌റൈൻ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള വിദേശ സഞ്ചാരികൾക്ക് ബഹ്‌റൈൻ താൽക്കാലിക യാത്രാവിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ അടുത്ത 30 ദിവസത്തേക്കാണ് വിലക്ക്. ബഹ്‌റൈൻ ഇതര പൗരന്മാർക്കാണ് ഈ നിയന്ത്രണം ബാധകമാവുകയെന്ന് രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും രാജ്യത്തേക്ക് വൈറസ് പടരുന്നത് തടയുന്നതിനുമാണ് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ ഈ അടിയന്തര നടപടി സ്വീകരിച്ചത്. എബോള വ്യാപനത്തെ തുടർന്ന് ജിസിസി (GCC) മേഖലയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തുന്ന ആദ്യ രാജ്യമാണ് ബഹ്‌റൈൻ.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അതിർത്തി നഗരമായ ഗോമയിൽ 'ബുണ്ടിബുഗ്യോ' (Bundibugyo strain) എന്ന അപൂർവ ഇനം എബോള വൈറസ് പൊട്ടിപ്പുറപ്പെട്ടതായി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. നിലവിലെ എബോള വ്യാപനത്തിന്റെ വേഗതയിലും വ്യാപ്തിയിലും ലോകാരോഗ്യ സംഘടന (WHO) കടുത്ത ആശങ്ക രേഖപ്പെടുത്തുകയും പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

കിഴക്കൻ കോംഗോയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 131 ആയി ഉയർന്നു. കോംഗോയിൽ 516 സംശയാസ്പദമായ കേസുകളും 33 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അയൽരാജ്യമായ ഉഗാണ്ടയിൽ രണ്ടും, ദക്ഷിണ സുഡാനിലും കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ബഹ്‌റൈൻ ശക്തമായ പ്രതിരോധ നടപടികളിലേക്ക് കടന്നത്.

എന്താണ് എബോള വൈറസ്?

ആഫ്രിക്ക സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (Africa CDC) വിവരങ്ങൾ പ്രകാരം പനി, കടുത്ത ശരീരവേദന, ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്ന മാരകമായ രോഗമാണിത്. രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശരീരസ്രവങ്ങൾ (രക്തം, ഉമിനീര് മുതലായവ), മലിനമായ വസ്തുക്കൾ എന്നിവയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ഈ വൈറസ് പ്രധാനമായും പടരുന്നത്. 1976-ൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം കോംഗോയിൽ ഉണ്ടാകുന്ന 17-ാമത്തെ എബോള പൊട്ടിപ്പുറപ്പെടലാണിത്.

Bahrain has imposed a temporary travel ban on visitors from Congo, Uganda, and South Sudan following rising Ebola cases in Africa. The move aims to protect public health and prevent the virus from entering the Gulf nation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനുള്ള യു.എസ് സഹായത്തെ ഭൂരിഭാഗം അമേരിക്കക്കാരും എതിർക്കുന്നു: ന്യൂയോർക്ക് ടൈംസ് സർവേ

International
  •  2 hours ago
No Image

പൊലിസ് അസോസിയേഷൻ തലപ്പത്ത് ആഭ്യന്തരവകുപ്പിന്റെ 'സർജിക്കൽ സ്ട്രൈക്ക്'; അസോസിയേഷൻ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലം മാറ്റം

Kerala
  •  3 hours ago
No Image

വിരമിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ചീഫ് സെക്രട്ടറിക്ക് മൂൻകൂറായി പെൻഷൻ; മുൻ സർക്കാരിന്റെ വിചിത്ര ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala
  •  3 hours ago
No Image

യുഎഇക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; ബറാക്ക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം ഇറാഖിൽ നിന്നെന്ന് സ്ഥിരീകരണം

uae
  •  3 hours ago
No Image

മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപം; കാസർകോട് പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

Kerala
  •  3 hours ago
No Image

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സിനിമാ നടനടനുൾപ്പെടെ രണ്ടുപേർ മരിച്ചു

Kerala
  •  3 hours ago
No Image

പ്രവചനങ്ങൾ തെറ്റി, ആൻസെലോട്ടിയുടെ വജ്രായുധം റെഡി! റോഡ്രിഗോ പുറത്ത്; നെയ്മർ അകത്ത്

Football
  •  3 hours ago
No Image

മോഡലിങ് വ്യാജേന മനുഷ്യക്കടത്ത്: ദുബൈ സെക്സ് റാക്കറ്റിന്റെ കെണിയിൽ നിന്നും രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

Kerala
  •  4 hours ago
No Image

പ്രായം വെറും അക്കം മാത്രം! റെക്കോർഡ് വേട്ടയുമായി റൊണാൾഡോ വീണ്ടുമെത്തുന്നു; പോർച്ചുഗൽ സ്ക്വാഡ് റെഡി

Football
  •  4 hours ago
No Image

സിറ്റിയുടെ പെപ് യുഗം അവസാനത്തിലേക്ക്; സീസൺ ഒടുവിൽ ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  4 hours ago