HOME
DETAILS

“പൂക്കി സി.എം”; വൈറലായി സതീശന്റെ ‘ജെൻസി ’ ഇമേജ്

  
സബീൽ ബക്കർ 
May 20, 2026 | 3:52 AM

pooki cm satheesans gen z image goes viral

കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശനെ സംബന്ധിച്ച ചെറിയൊരു വിഡിയോ ഇപ്പോൾ  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഒരു  ചോദ്യത്തിന് ചിരിയോടെയും തമാശ നിറഞ്ഞ ഭാവത്തോടെയും സതീശൻ നൽകിയ മറുപടിയാണ് വൈറൽ ആയത്. പലവിധ സാഹചര്യങ്ങളിലും നർമം ചാലിച്ച മറുപടിയാക്കി ആ വിഡിയോ സമൂഹ മാധ്യമങ്ങൾ ഷെയർ ചെയ്യപ്പെടുകയാണ്.

സാധാരണ രാഷ്ട്രീയ പ്രതികരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ലളിതവും അടുപ്പമുള്ളതുമായ ആ മറുപടി യുവജനങ്ങൾ വളരെ വേഗത്തിലാണ് ഏറ്റെടുത്തത്. അതോടെയാണ് സോഷ്യൽ മീഡിയയിൽ “പൂക്കി സി.എം” എന്ന പ്രയോഗവും ശ്രദ്ധ നേടിയത്. വിവിധ മീം പേജുകളിലും റീൽ വിഡിയോകളിലും ട്രോൾ പോസ്റ്റുകളിലും വിഡിയോ വ്യാപകമാണ്. “പൂക്കി” എന്ന വാക്ക് പുതിയ തലമുറയുടെ സോഷ്യൽ മീഡിയ ഭാഷയിൽ ഒരാളെ വളരെ അടുപ്പമുള്ളവനായി, തമാശ മനസിലാക്കുന്നവനായി, ക്യൂട്ടായ വ്യക്തിത്വമുള്ളവനായി അവതരിപ്പിക്കുന്ന സ്നേഹപ്രയോഗമാണ്. സമൂഹമാധ്യമങ്ങളിലൂടെ പിന്നീട് ഇത് ഒരു പ്രത്യേക “റിലേറ്റബിൾ” വ്യക്തിത്വത്തെ സൂചിപ്പിക്കുന്ന വാക്കായും മാറി.

എന്നാൽ സതീശന്റെ ഈ വിഡിയോ വൈറലാകുന്നത് ഒരു തമാശ പ്രതികരണത്തിന്റെ പേരിൽ മാത്രമല്ല. തെരഞ്ഞെടുപ്പിന് മുമ്പേ യുവജനങ്ങളുമായി അടുപ്പം പുലർത്താൻ ശ്രമിച്ച നേതാവെന്ന ഇമേജ് അദ്ദേഹത്തിനുണ്ടായിരുന്നു. തൊഴിൽ, വിദ്യാഭ്യാസം, സ്റ്റാർട്ടപ്പ്, യുവജനങ്ങളുടെ സ്വാതന്ത്ര്യബോധം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ ശ്രദ്ധ നേടിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും യുവാക്കളെ നേരിട്ട് അഭിസംബോധന ചെയ്ത പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ “ പൂക്കി സി.എം” എന്ന ട്രെൻഡും അതേ സാമൂഹിക-ഡിജിറ്റൽ ബന്ധത്തിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ചോദ്യം ചോദിച്ചയാളോടുള്ള വാത്സല്യം കൊണ്ടാണ് അങ്ങനെ കാണിച്ചതെന്നും മകളുടെ ചോദ്യത്തിന് മറുപടി നൽകുന്നത് പോലെയാണ് ഉത്തരം നൽകിയതെന്നും സതീശൻ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  4 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  4 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  4 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  4 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  4 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  4 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  4 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  4 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  4 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  4 days ago