ഡോ. പി.എ ബൈജുവിന്റെ വീട് കെ സോമപ്രസാദ് എം.പി സന്ദര്‍ശിച്ചു
മുവാറ്റുപുഴ: സര്‍വീസിലിരിക്കെ മരണമടഞ്ഞ ഡോ.പി.എ ബൈജുവിന്റെ വീട് പട്ടികജാതി ക്ഷേമ സമതി സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് എം.പി സന്ദര്‍ശിച്ചു. പായിപ്ര പണ്ടിരിയില്‍ പുത്തന്‍പുര വീട്ടില്‍ എത്തിയ സോമപ്രസാദ് ബൈജുവിന്റെ മാതാപിതാക്കളായ അയ്യപ്പന്‍, ലീല, സഹോദരന്‍ പി.എ ബിജു മറ്റു കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ചു.
ഇടുക്കി ബൈസണ്‍ വാലിയില്‍ ഗവ. ആയൂര്‍വേദ ഡോക്ടറായി ജോലി നോക്കുന്നതിനിടെ രോഗിക്കു നല്‍കിയ കഷായത്തില്‍ വിഷം ചേര്‍ത്തത് അറിയാതെ രോഗിയുടെ ബന്ധുക്കളില്‍ നിന്നു വാങ്ങി കഴിച്ചുനോക്കിയ ബൈജു തളര്‍ന്ന് ബോധക്ഷയമുണ്ടായി ഒന്‍പതു വര്‍ഷമായി കിടപ്പിലായിരിക്കെ കഴിഞ്ഞ 12നാണു മരിച്ചത്.
ബൈജുവിന്റെ ചികത്സക്കും പരിചരണത്തിനുമായി മതാപിതാക്കള്‍ സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കാനാകാതെ കുടിശിഖയായി ജപ്തി ഭീക്ഷണിയിലാണ്. വായ്പ എഴുതി തളളുന്നതിനും, വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണത്തിനും ജീവിത ചെലവിനും സഹായം ലഭ്യമാക്കുന്നതിന് ഇടപെടല്‍ നടത്തുമെന്നു കെ. സോമപ്രസാദ് എം.പി കുടുംബത്തെ അറിയിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും , അതാത് വകുപ്പുകളുമായും ബന്ധപ്പെട്ട് നടപടികളെടുക്കുന്നതിന് ശ്രമിക്കുമെന്ന് സോമപ്രസാദ് പറഞ്ഞു. ഡോ. ബൈജുവിന്റെ ചികത്സചെലവിനുവേണ്ടി വാങ്ങിയ കടങ്ങള്‍ മൂലം മാതാപിതാക്കളും ഇളയ സഹോദരന്‍ ബിജുവും ബുദ്ധിമുട്ടിലാണ് . ചോര്‍ന്നൊലിക്കുന്ന ചെറിയ ഒടുമേഞ്ഞ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. പുതിയ വീടു വക്കുന്നതിനുളള ശേഷി കുടുംബത്തിനില്ല. കുടുംബത്തെ സഹായിക്കുന്നതിന് ഇടപെടല്‍ ഉണ്ടാകുമെന്ന് സോമപ്രസാദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."