HOME
DETAILS

ബംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാതെ പൊലിസ്, കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

  
May 21, 2026 | 3:38 AM

Malayali Woman Sexually Assaulted in Bengaluru Alleges Police Inaction and Murder Threats to Withdraw Complaint

ബംഗളൂരു: ബംഗളൂരുവില്‍ ഇരുപതുകാരിയായ മലയാളി യുവതി സുഹൃത്തിന്റെ താമസസ്ഥലത്ത് വച്ച് ബലാത്സംഗത്തിനിരയായതായി പരാതി. കഫേയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ മഡിവാളയില്‍ താമസിക്കുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹൈനസിനെതിരെ പൊലിസ് കേസെടുത്തു. എന്നാല്‍ കേസ് ഒതുക്കിത്തീര്‍ക്കാനും പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാനും പൊലിസിന്റെ ഭാഗത്തുനിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായതായി യുവതി ആരോപിക്കുന്നു.

ഈ മാസം 12നാണ് അതിക്രമം നടന്നത്. തൊട്ടടുത്ത ദിവസം തന്നെ യുവതി പരാതിയുമായി പൊലിസ് സ്റ്റേഷനിലെത്തിയെങ്കിലും മഡിവാള പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഡിസിപിക്ക നേരിട്ട് പരാതി നല്‍കിയ ശേഷമാണ് പൊലിസ് എഫ്.ഐ.ആര്‍ ഇടാന്‍ പോലും തയ്യാറായതെന്ന് യുവതി പറയുന്നു. പൊലിസ് സ്റ്റേഷനില്‍ വച്ചുപോലും പ്രതി തനിക്കെതിരെ വധഭീഷണി മുഴക്കിയതായും, പരാതി പിന്‍വലിച്ചില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലിസുകാര്‍ ആവശ്യപ്പെട്ടതായും ഇരയായ യുവതി ആരോപിക്കുന്നുണ്ട്.

ഗുരുതരമായ ഈ കേസില്‍ പൊലിസിന്റെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചകളാണ് ഉണ്ടായതെന്നാണ് യുവതിയുടെ ആക്ഷേപം. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിക്രമം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത്. പൊലിസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയെത്തിയ യുവതിക്ക് നേരെ പ്രതി വീടുകയറി ആക്രമണം നടത്തുകയും ചെയ്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ മഡിവാള പൊലിസ് തയ്യാറായിട്ടില്ല. ഇപ്പോഴും പ്രതിയില്‍ നിന്നും കൂട്ടാളികളില്‍ നിന്നും തനിക്ക് നിരന്തരമായ ഭീഷണിയുണ്ടെന്ന് മലയാളി യുവതി മാധ്യമങ്ങളോട് പറഞ്ഞു.

 

A 20-year-old Malayali woman in Bengaluru was sexually assaulted by a Wayanad native, and she has accused the Madivala police of delaying action, failing to arrest the accused, and pressuring her to withdraw the case despite facing death threats.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  3 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  3 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  3 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  3 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  3 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  3 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  3 days ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  3 days ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  3 days ago