HOME
DETAILS

ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഇടിച്ചു; തലനാരിഴയക്ക് ഒഴിവായത് വൻ ദുരന്തം

  
Web Desk
May 21, 2026 | 12:42 PM

air india ai2651 tail strike incident at bengaluru kempegowda airport

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ പിന്നിലെ അടിഭാഗം (Tail-strike) റൺവേയിൽ തട്ടി അപകടം. ഡൽഹിയിൽ നിന്നും 179 യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യയുടെ AI2651 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വിമാനം സുരക്ഷിതമായി ഇറക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണ്.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുന്നിൽ മറ്റൊരു വലിയ വിമാനം ടേക്ക് ഓഫ് ചെയ്തതിനെത്തുടർന്നുണ്ടായ വായുച്ചുഴിയാണ് (Wake Turbulence) അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഇതോടെ ലാൻഡിങ് ഒഴിവാക്കി വിമാനം വീണ്ടും ഉയർത്താൻ പൈലറ്റ് ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരസിയത്.

അപകടത്തെ തുടർന്ന് വിമാനം വിശദമായ പരിശോധനകൾക്കായി ഗ്രൗണ്ട് ചെയ്തു. സംഭവത്തിൽ വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനം അടിയന്തരമായി മാറ്റിയതിനെ തുടർന്ന് ബെംഗളൂരുവിൽ നിന്നും ഡൽഹിയിലേക്കുള്ള മടക്ക സർവീസ് (AI2652) റദ്ദാക്കി. യാത്രക്കാർക്കായി പകരം സംവിധാനം ഒരുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത; തൃശൂര്‍ ജില്ലയില്‍ അവധി 

Kerala
  •  4 days ago
No Image

വിറച്ചു ഒന്നല്ല, രണ്ടു തവണ- ഒടുവില്‍ ജയിച്ചുകയറി അര്‍ജന്റീന

Football
  •  4 days ago
No Image

കാസർകോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം

crime
  •  5 days ago
No Image

കേരള സിൻഡിക്കേറ്റ് യുഡിഎഫ് കൈപ്പിടിയിൽ; ഡിവൈഎഫ്ഐ നേതാവ് അടക്കം ആറ് ഇടത് അംഗങ്ങളെ സർക്കാർ ഒഴിവാക്കി

Kerala
  •  5 days ago
No Image

കാമികാസെ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും; 52,000 കോടിയുടെ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

National
  •  5 days ago
No Image

വ്യാജ സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അധ്യാപക ജോലി; രണ്ട് പ്രവാസികള്‍ക്ക് ആറുമാസം തടവും നാടുകടത്തലും

bahrain
  •  5 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീയെ അപമാനിച്ചു; ഒമാനില്‍ പ്രവാസിക്ക് തടവും നാടുകടത്തലും

oman
  •  5 days ago
No Image

തൃശൂരിൽ കോൾപാടത്ത് ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി

Kerala
  •  5 days ago
No Image

മുംബൈ സർവകലാശാലയിൽ വൻ മൂല്യനിർണ്ണയ വീഴ്ച; 29 നിയമ വിദ്യാർഥികൾക്ക് പൂജ്യം മാർക്ക്, പ്രതിഷേധത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ ഫലം തിരുത്തി

National
  •  5 days ago
No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഏറ്റെടുക്കുന്നത് നീട്ടി അൽഹിന്ദ്; കാരണം വിശദീകരിച്ച് കമ്പനി

uae
  •  5 days ago