HOME
DETAILS

അബ്ദുൽ റഹീമിന്റെ മോചനം: നടപടികൾ പുരോഗമിക്കുന്നു

  
Web Desk
May 22, 2026 | 2:05 AM

abdul raheem release updation

കോഴിക്കോട്: സഊദി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽറഹീമിന്റെ മോചനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നിയമസഹായസമിതി. ഏത് നിമിഷവും നടപടി പൂർത്തിയായി എക്‌സിറ്റ് വിസ കിട്ടുമെന്നാണ് പ്രതീക്ഷ. വിസ ലഭിച്ചാൽ രാജ്യം വിടാനുള്ള രേഖകൾ ഇന്ത്യൻ എംബസി തയാറാക്കിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കാൻ റിയാദ് നിയമസഹായ സമിതി ഇന്നലെയും ജയിലിലെത്തിയെങ്കിലും എക്‌സിറ്റ് വിസ ലഭിച്ചില്ല. സഊദിയിൽ ബലി പെരുന്നാൾ അവധി തുടങ്ങുന്നതിനാൽ നടപടി വൈകുമോ എന്നാണ് ആശങ്ക. 

എങ്കിലും ജയിലിലും മറ്റ് വകുപ്പുകളിലും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും അന്തിമനടപടികൾ പൂർത്തിയാക്കുന്നതിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സഹായസമിതി ഭാരവാഹികൾ അറിയിച്ചു. അബ്ദുൽറഹീമിന്റെ ശിക്ഷാകാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. 
സഊദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006ലാണ് അബ്ദുൽറഹീം ജയിലിലായത്. പൊതു അവകാശ കേസിൽ കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷയാണ് കഴിഞ്ഞദിവസം അവസാനിച്ചത്. കേസിൽ റഹീമിന് കോടതി വധശിക്ഷയായിരുന്നു വിധിച്ചത്. 15 മില്യൺ റിയാൽ (34 കോടിയോളം രൂപ) മോചനദ്രവ്യം വാങ്ങി കൊല്ലപ്പെട്ട ബാലന്റെ കുടുംബം റഹീമിന് മാപ്പ് നൽകുകയായിരുന്നു. 

ഇതോടെ കോടതി വധശിക്ഷ റദ്ദാക്കി. ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയെങ്കിലും മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷയായിരുന്നു വിധി. മോചനദ്രവ്യം നൽകാനുള്ള പണം മലയാളികൾ ഒറ്റക്കെട്ടായി സ്വരൂപിക്കുകയായിരുന്നു. കാത്തിരിപ്പിനൊടുവിൽ റഹീം എത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം. മോചനത്തിനായി കാത്തിരിക്കുകയാണ് മലയാളികളും. റഹീമിന്റെ മോചനത്തിനുവേണ്ടി പിരിച്ചതിൽ പതിനൊന്നര കോടി രൂപ ബാക്കിയുണ്ട്. 

legal aid committee said that procedures are progressing for the release of farooq native abdul rahim, who is imprisoned in a saudi jail.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  7 days ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  7 days ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  7 days ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  7 days ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  7 days ago
No Image

'കഴിവില്ലാത്തവർ നേതൃത്വത്തിൽ'; ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ്-ബോ രാജിവെച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

Football
  •  7 days ago
No Image

കിരീട വരൾച്ച തീർക്കാൻ ബ്രസീൽ, അട്ടിമറി വീര്യവുമായി ജപ്പാൻ; ലോകകപ്പിലെ ജീവനമരണ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Football
  •  7 days ago
No Image

ഗസ്സ വംശഹത്യ, പീഡനം, ലൈംഗിക അതിക്രമം....ഇറ്റാമര്‍ ബെന്‍-ഗ്വിറിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പിന് ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പരാതി 

International
  •  7 days ago
No Image

വിനോദ സഞ്ചാരികളെ രക്ഷിക്കാനിറങ്ങി; പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago