HOME
DETAILS
MAL
സ്പീക്കര്‍ തെരഞ്ഞെടുപ്പ്; സഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചു
Web Desk
May 22, 2026 | 3:40 AM
തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്കുള്ള സ്പീക്കര്‍ തിരഞ്ഞെടുപ്പിനുള്ള സഭ നടപടികള്‍ ആരംഭിച്ചു. യുഡിഎഫിനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എല്‍ഡിഎഫിനായി എ.സി മൊയ്തീന്‍, എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബി.ബി ഗോപകുമാര്‍ എന്നിവരാണ് മത്സര രംഗത്തുള്ളത്.
മൂന്ന് പേരുടെയും നാമനിര്‍ദേശ പത്രിക സ്വീകരിച്ചതായി പ്രോം ടേം സ്പീക്കര്‍ ജി സുധാകരന്‍ അറിയിച്ചു. ബിബി ഗോപകുമാര്‍, എ.സി മൊയ്തീന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിങ്ങനെയാണ് യഥാക്രമം വോട്ടര്‍ പട്ടികയിലെ പേരുകള്‍. അംഗങ്ങള്‍ക്ക് അതത് സ്ഥാനാര്‍ഥികളുടെ പേരിന് അടുത്തായി ഗുണന ചിഹ്നം X രേഖപ്പെടുത്തി വോട്ട് ചെയ്യാം.
മുഖ്യമന്ത്രി വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. മറ്റ് അംഗങ്ങളും ഉടന്‍ വോട്ട് രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."