HOME
DETAILS

മഴ കനക്കുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
May 23, 2026 | 8:59 AM

heavy-rain-yellow-alert-issued-nine-districts-kerala-today

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിന്നിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പനുസരിച്ച് ഒന്‍പത് ജില്ലകളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍: 

23/05/2026 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് 
24/05/2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍
25/05/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്
26/05/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ 
27/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം 

എന്നീ  ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

തെക്കു - പടിഞ്ഞാറന്‍ കാലവര്‍ഷം തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേയ്ക്കും, തെക്കു- കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേയ്ക്കും,കന്യാകുമാരി പ്രദേശത്തേയ്ക്കും, തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേയ്ക്കും, ആന്‍ഡമാന്‍ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേയ്ക്കും വ്യാപിച്ചു.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി (cyclonic circulation) ഇപ്പോള്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടലിലും, സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തിലായി സ്ഥിതി ചെയ്യുന്നു.

തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനു മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തില്‍ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.

മെയ് 23 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (Heavy rainfall) സാധ്യത.
മെയ് 23 മുതല്‍ 27 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള) കൂടിയ, വ്യാപകമായ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്  അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അംഗന്‍വാടിയില്‍ ക്രൂരത; പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി നിലത്തിട്ട ജീവനക്കാരിക്കെതിരേ കേസ്

National
  •  12 days ago
No Image

തോൽവി അറിയാതെ 32 വർഷങ്ങൾ; ഡച്ച് പടയുടെ വിജയ തേരോട്ടത്തിൽ പിറന്നത് വമ്പൻ റെക്കോർഡ്!

Football
  •  12 days ago
No Image

വി.ഡി. സതീശന്‍ ഇരട്ടത്താപ്പ്, പിഎം ശ്രീ മുതല്‍ മദ്യനയം വരെ; മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍

Kerala
  •  12 days ago
No Image

ചരിത്രം കുറിക്കാൻ മലയാളി പയ്യൻ; അയർലാൻഡിനെതിരെ ലക്ഷ്യം ഒരു ഇന്ത്യക്കാരനുമില്ലാത്ത മഹാറെക്കോർഡ്!

Football
  •  12 days ago
No Image

പിഎം ശ്രീ: കേന്ദ്രത്തിന് അനുകൂലമായ കരാറില്‍ ഒപ്പിട്ടത് മുന്‍ സര്‍ക്കാര്‍; പ്രതിഷേധം ജാള്യത മറയ്ക്കാന്‍- മന്ത്രി എന്‍. ഷംസുദ്ദീന്‍

Kerala
  •  12 days ago
No Image

കോർപ്പറേഷൻ ഭരണം തുലാസിൽ? ബിജെപിക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്; എൽഡിഎഫ് നിലപാട് നിർണായകം

Kerala
  •  12 days ago
No Image

സ്‌കൂളുകളിലെ തെരുവുനായ ശല്യം തടയാന്‍ അധ്യാപകര്‍ക്ക് നോഡല്‍ ഓഫീസര്‍ ചുമതല; പ്രതിഷേധവുമായി കെ.എസ്.ടി.എ

Kerala
  •  12 days ago
No Image

മൈതാനത്ത് ചരിത്ര അട്ടിമറി, ഗാലറിയിൽ 'സ്പൈഡർമാൻ' മാജിക്; ഇക്വഡോർ കോച്ചിന്റെ ഈ ആഘോഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യം!

Football
  •  12 days ago
No Image

ലഹരിമരുന്ന് സംഘത്തെ ചോദ്യംചെയ്ത മദ്‌റസാ അധ്യാപകന് ക്രൂര മര്‍ദനം

crime
  •  12 days ago
No Image

ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം; പതിനൊന്നുകാരന്‍ മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  12 days ago