HOME
DETAILS

ഉദുമയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് ഗുരുതര പരുക്ക്

  
May 23, 2026 | 12:15 PM

Stones pelted at train running in Uduma passenger seriously injured

ഉദുമ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. കാസര്‍ഗോഡ് നീലേശ്വരം ആലികീഴ് സ്വദേശി സി. അനിത (48)യ്ക്കാണ് കണ്ണിന് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളിക്കര പൂച്ചക്കാട് സമീപത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.05നായിരുന്നു സംഭവം. ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്.

മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള മകനെ സന്ദര്‍ശിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന അനിത ട്രെയിനിന്റെ മധ്യ ഭാഗത്തെ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു ഇരുന്നത്. ജനല്‍ക്കമ്പിയില്‍ തട്ടി ശക്തമായി തെറിച്ചുവന്ന കല്ല് കണ്ണില്‍ പതിക്കുകയായിരുന്നു. ധരിച്ചിരുന്ന കണ്ണട പൊട്ടിയതിനെ തുടര്‍ന്ന് വലത് കണ്ണിന് താഴെ ആഴത്തില്‍ മുറിവേറ്റു.

സംഭവത്തില്‍ റെയില്‍വേ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കല്ലേറ് നടന്ന സമയത്ത് ഒരാള്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുന്നതായി കണ്ടെത്തി. എന്നാല്‍ 800 മീറ്ററോളം ദൂരെയുള്ള ക്യാമറ ദൃശ്യങ്ങളായതിനാല്‍ വ്യക്തമായ തിരിച്ചറിയല്‍ സാധ്യമായിട്ടില്ലെന്ന് റെയില്‍വേ എസ്.ഐ ഡി.എസ്. സനില്‍ കുമാര്‍ അറിയിച്ചു.

സംഭവത്തിന് പിന്നില്‍ മാനസികാസ്വാസ്ഥ്യമുള്ള ഒരാളാകാമെന്ന സംശയത്തിലാണ് പൊലിസ്. കല്ലേറ് നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള കാഞ്ഞങ്ങാട് സ്‌റ്റേഷന്‍ മുതല്‍ ഏഴിമല വരെയുള്ള റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ചെറുവള്ളം തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി കടലില്‍ വീണു

Kerala
  •  2 hours ago
No Image

കെ റെയില്‍ ഉപേക്ഷിച്ചത് ജനസമരത്തിന്റെ വിജയം; വി ഡി സതീശന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Kerala
  •  2 hours ago
No Image

ഇന്ത്യന്‍ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശങ്ക: ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി അമേരിക്ക

International
  •  2 hours ago
No Image

ഇത്തവണയും ബംഗളൂരു കിരീടം തൂക്കും! ഐപിഎല്ലിലെ 'അപൂർവ ട്രെൻഡ്' തുണച്ചാൽ ആർസിബിക്ക് ചരിത്രനേട്ടം

Cricket
  •  3 hours ago
No Image

'ക്രൂരതകള്‍ വെച്ചുപൊറുപ്പിക്കില്ല'; കോയമ്പത്തൂരില്‍ 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി  വിജയ്

National
  •  3 hours ago
No Image

അനധികൃത മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച പൊലിസിനെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  3 hours ago
No Image

മന്ത്രി കെ.എം ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശം: പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Kerala
  •  4 hours ago
No Image

പി.എം ശ്രീയില്‍ മുന്നോട്ട് പോകണോ എന്ന് യു.ഡി.എഫ് രാഷ്ട്രീയ തീരുമാനം എടുക്കും; പ്ലസ് വണ്‍ സീറ്റ് വര്‍ധനവും പരിഗണനയില്‍: മന്ത്രി എന്‍. ഷംസുദ്ദീന്‍

Kerala
  •  4 hours ago
No Image

നിക്ഷിപ്ത താല്‍പര്യക്കാര്‍ വിദേശത്ത് നിന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചന; 'കോക്രോച്ച് പാര്‍ട്ടി' ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

Kerala
  •  4 hours ago
No Image

ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  5 hours ago