HOME
DETAILS

ബലിപെരുന്നാൾ അവധിദിനങ്ങളിൽ യു.എ.ഇയിൽ കടുത്ത ചൂടിന് സാധ്യത; താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും | UAE Weather updates

  
May 25, 2026 | 2:51 AM

UAE temperatures set to reach 45C during Eid Al Adha holiday

അബുദബി: ബലിപെരുന്നാൾ അവധിദിനങ്ങൾ ആരംഭിക്കുന്ന ഈ ആഴ്ചയിൽ യു.എ.ഇയിൽ കടുത്ത ചൂടിനും ഉയർന്ന അന്തരീക്ഷ ഈർപ്പത്തിനും (ഹ്യുമിഡിറ്റി) സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ ചില ഉൾപ്രദേശങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് പ്രവചനം.

പെരുന്നാൾ അവധി ദിനങ്ങൾ ആയ ഈ സമയത്ത് പകൽ ഉൾപ്രദേശങ്ങളിൽ കടുത്ത ചൂടും, തീരദേശങ്ങളിലും ദ്വീപുകളിലും താരതമ്യേന ഉയർന്ന ചൂടും അനുഭവപ്പെടും. എന്നാൽ രാത്രിയിലും പുലർച്ചെയും കാലാവസ്ഥ ശാന്തമായിരിക്കും.

ചില ഉൾപ്രദേശങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെയും, അൽ ഐനിൽ 44 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കാം. അബുദാബി, ഷാർജ തുടങ്ങിയ പ്രദേശങ്ങളിൽ 41 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില. ഫുജൈറയിൽ താരതമ്യേന കുറഞ്ഞ താപനിലയായ 36 ഡിഗ്രി സെൽഷ്യസാണ് പ്രതീക്ഷിക്കുന്നത്.

തീരദേശ മേഖലകളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷ ഈർപ്പം വർദ്ധിക്കാൻ സാധ്യതയുണ്ട്. തിങ്കൾ, വെള്ളി ദിവസങ്ങളിൽ ചിലയിടങ്ങളിൽ നേരിയ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റ് ചിലപ്പോൾ 35 കിലോമീറ്റർ വരെ വേഗത പ്രാപിക്കാനും, ഇത് തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കാരണമായേക്കും.

വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ പൊതുജനങ്ങൾ ദീർഘനേരം നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.

 

English summary : i: The National Center of Meteorology (NCM) forecast hot and humid weather conditions across the UAE on Monday and throughout the Eid Al Adha holiday week, with temperatures expected to climb as high as 45°C in some internal regions.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: 5.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശൂർ സ്വദേശിനി പിടിയിൽ

Kerala
  •  3 days ago
No Image

വെനസ്വേല ഭൂകമ്പം: മരണം 3500 കടന്നു; പകർച്ചവ്യാധി ഭീതിയിൽ പതിനായിരങ്ങൾ

International
  •  3 days ago
No Image

ലോകത്തിന്റെ നെറുകയിലേക്ക് മെസി; പുതിയ ചരിത്ര റെക്കോർഡിലേക്ക് അർജന്റൈൻ നായകൻ

Football
  •  3 days ago
No Image

അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ അന്തരിച്ചു; വിടവാങ്ങിയത് 39-ാം പിറന്നാളിന് തലേന്ന്

Cricket
  •  3 days ago
No Image

വിമാന ടിക്കറ്റ്, ഹോട്ടൽ, വിസ ഇനി എല്ലാം ഒന്നിച്ച്; വിനോദസഞ്ചാരികൾക്കായി കിടിലൻ 'പാക്കേജ് വിസ' പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

കേരള എയിംസ്: പരിഗണനാ പട്ടികയില്‍ വെള്ളൂരും; കെ.പി.പി.എല്‍ ഭൂമി നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്

Kerala
  •  3 days ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം കഠിനതടവ്‍

Kerala
  •  3 days ago
No Image

കളി തോറ്റാലും നീ തന്നെ രാജാവ്; റൊണാൾഡോയ്ക്ക് മുഹമ്മദ് സിറാജിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

Football
  •  3 days ago
No Image

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് അമ്മയും നാല് മക്കളും മരിച്ചു; ഉടമയും കരാറുകാരനും അറസ്റ്റില്‍

National
  •  3 days ago