HOME
DETAILS

പൂജാകർമ്മങ്ങൾക്കിടെ വിവാഹിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

  
Web Desk
May 25, 2026 | 5:50 AM

religious preacher arrested to assault married woman during puja

ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്വാരയിൽ പൂജയ്‌ക്കിടെ വിവാഹിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പുരോഹിതൻ അറസ്റ്റിൽ. പണ്ഡിറ്റ് ഗണേഷ് പ്രസാദ് സരൾ എന്ന പൂജാരിയെയാണ് കോട്വാലി പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഏപ്രിൽ 25-നായിരുന്നു  കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ അമ്മായിയമ്മയാണ് മതപരമായ ചടങ്ങുകൾ നടത്തുന്നതിനായി  വീട്ടിലേക്ക് ക്ഷണിച്ചത്. പൂജാകർമ്മങ്ങൾക്കിടെ യുവതി സ്വന്തം മുറിയിൽ ജോലിചെയ്തു കൊണ്ടിരിക്കുമ്പോൾ പ്രതി അകത്തുകയറി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം, മേയ് 18-നാണ് യുവതി കോട്വാലി പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലിസ്, സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു.

ഛിന്ദ്വാരയിൽ ആറ് ദിവസം നീണ്ടുനിന്ന മതപ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രതി. പരിപാടി കഴിഞ്ഞ് ഭക്തർ ഒഴിഞ്ഞുപോയതിന് പിന്നാലെ, വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഘാടക സമിതി അംഗങ്ങളുടെയും അനുയായികളുടെയും സാന്നിധ്യത്തിൽ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കോട്വാലി പൊലിസ് സ്റ്റേഷൻ ഇൻ-ചാർജ് ആശിഷ് ധുർവെ മാധ്യമങ്ങളോട് പറഞ്ഞു.

 

A Hindu priest, identified as Pandit Ganesh Prasad Saral, was arrested and remanded in custody for allegedly attempting to sexually assault a married woman in Chhindwara, Madhya Pradesh.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  4 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  5 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  5 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  5 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  5 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  5 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  5 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  5 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  5 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  5 days ago