HOME
DETAILS

പ്ലസ് വൺ പ്രവേശനം ഇന്നു മുതൽ: അറിയാം ഇക്കാര്യങ്ങൾ

  
ലുഖ്മാൻ കെ.പി
May 25, 2026 | 5:58 AM

plus one admission started today

2026-27 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനം ഏകജാലക സംവിധാനത്തിലൂടെയാണ് നടത്തുന്നത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്രവേശനത്തിന് വിദ്യാർഥികൾക്ക് ഓൺലൈനായി ഔദ്യോഗിക HSCAP പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ ഇന്ന് മുതൽ ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കുന്ന HSCAP സംവിധാനത്തിലൂടെ ഒറ്റ അപേക്ഷ ഉപയോഗിച്ച് നിരവധി സ്കൂളുകളിലേക്കും കോഴ്സുകളിലേക്കും അപേക്ഷിക്കാം.

പ്രവേശന യോഗ്യത

എസ്.എസ്.എൽ.സി (കേരള സിലബസ്), സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി തുടങ്ങിയ സ്കീമുകളിൽ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. മറ്റ് സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ എസ്.എസ്.എൽ.സിക്ക് തുല്യമായ പരീക്ഷ വിജയിച്ചവർക്കും അപേക്ഷ സമർപ്പിക്കാം. പൊതു പരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി  ഗ്രേഡോ തത്തുല്യമായ മാർക്കോ നേടി ഉന്നതപഠനത്തിന് യോഗ്യത നേടിയിരിക്കണം. ഗ്രേഡിങ് സംവിധാനം നിലവിലില്ലാത്ത സ്കീമുകളിൽ പരീക്ഷ എഴുതിയവരുടെ മാർക്കുകൾ ഗ്രേഡാക്കി മാറ്റിയ ശേഷമായിരിക്കും പ്രവേശനത്തിന് പരിഗണിക്കുക. സി.ബി.എസ്.ഇ സ്ട്രീമിൽ നിന്ന് ഉപരിപഠനത്തിനായി  സി.ബി.എസ്.ഇ ബോർഡ് തല പരീക്ഷയിൽ യോഗ്യത നേടണം. 
അപേക്ഷകർക്ക് 2026 ജൂൺ 1-ന് 15 വയസ് പൂർത്തിയായിരിക്കണം. 20 വയസ് കവിയാനും പാടില്ല.


അപേക്ഷ സമർപ്പിക്കാൻ 

അപേക്ഷകർക്ക് സ്വന്തമായോ, പത്താം ക്ലാസ് പഠിച്ച സ്കൂളിലെ കംപ്യൂട്ടർ ലാബ് സൗകര്യം ഉപയോഗിച്ചോ അപേക്ഷ സമർപ്പിക്കാം. സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ ഹെൽപ് ഡെസ്കുകളുടെ സഹായവും ലഭിക്കും.
പൂർണമായും ഓൺലൈൻ സംവിധാനത്തിലാണ് പ്രവേശന നടപടികൾ നടക്കുന്നത്. www.admission.dge.keral.gov.in- ൽ “Click for Higher Secondary Admission” വഴി പ്രവേശിച്ച് create CANDIDATE LOGIN-SWS എന്ന ലിങ്ക് ഉപയോഗിച്ച് ലോഗിൻ സൃഷ്ടിക്കാം. മൊബൈൽ OTP ഉപയോഗിച്ച് സുരക്ഷിത പാസ്‌വേഡ് സജ്ജമാക്കണം. 

തുടർ നടപടികൾ

അപേക്ഷ സമർപ്പണം
വിവര പരിശോധന
ട്രയൽ അലോട്ട്മെന്റ്  
പരിശോധന
ഓപ്ഷൻ പുനഃക്രമീകരണം
അലോട്ട്മെന്റ് പരിശോധന
രേഖകൾ സമർപ്പിക്കൽ
ഫീസ് അടയ്ക്കൽ
എല്ലാം ക്യാൻഡിഡേറ്റ് ലോഗിൻ വഴിയാണ് നടത്തേണ്ടത്. തെറ്റായ വിവരങ്ങൾ നൽകി അലോട്ട്മെന്റ് നേടിയതായി കണ്ടെത്തിയാൽ പ്രവേശനം റദ്ദാക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. രജിസ്ട്രേഷൻ
താഴെ പറയുന്ന വിവരങ്ങൾ നൽകണം:
എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ
ജനനത്തീയതി
മൊബൈൽ നമ്പർ
ഇമെയിൽ ഐഡി
ശേഷം പാസ്‌വേഡ് സൃഷ്ടിക്കണം


2. അപേക്ഷ ഫോം പൂരിപ്പിക്കൽ
അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടത്:
വ്യക്തിഗത വിവരങ്ങൾ
അക്കാദമിക് വിവരങ്ങൾ
സംവരണ വിവരങ്ങൾ
ബോണസ് പോയിന്റ് വിവരങ്ങൾ


3. സ്കൂളുകളും കോഴ്സുകളും തിരഞ്ഞെടുക്കൽ
വിദ്യാർഥികൾക്ക് ജില്ല, സ്കൂൾ, സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് തുടങ്ങിയ കോഴ്സ് കോംപിനേഷനുകൾ തിരഞ്ഞെടുക്കാം.
ഓപ്ഷനുകൾ മുൻഗണന അനുസരിച്ച് ക്രമീകരിക്കണം.


4. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക

എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ്
പാസ്‌പോർട്ട് സൈസ് ഫോട്ടോ
കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
വരുമാന സർട്ടിഫിക്കറ്റ്
സ്പോർട്സ് /എൻ.സി.സി സർട്ടിഫിക്കറ്റ്പരിശോധിച്ച് അപേക്ഷ സമർപ്പിക്കുക.
എല്ലാ വിവരങ്ങളും പരിശോധിച്ച ശേഷം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അഡ്മിഷൻ നടപടികൾ പൂർത്തിയാകുന്നതുവരെ അപേക്ഷയുടെ പ്രിന്റ് കോപ്പി സൂക്ഷിക്കണം.
മാനേജ്മെന്റ്,കമ്മ്യൂണിറ്റി, അൺ എയ്ഡഡ് ക്വാട്ട

എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം അതത് മാനേജ്മെന്റുകൾ നടത്തും. കമ്മ്യൂണിറ്റി, അൺഎയ്ഡഡ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ അതത് സ്കൂളുകളിൽനിന്ന് പ്രത്യേക അപേക്ഷ ഫോം വാങ്ങി സമർപ്പിക്കണം.
ട്രയൽ അലോട്ട്മെന്റ്

ആദ്യ അലോട്ട്മെന്റിന് മുമ്പ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
വിവരങ്ങളിൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിൻ വഴി തിരുത്താം.
സ്കൂൾ, സബ്ജക്ട് കോമ്പിനേഷൻ എന്നിവയും ഈ ഘട്ടത്തിൽ മാറ്റാം.
അലോട്ട്മെന്റ് പ്രക്രിയ

മൂന്ന് മുഖ്യ അലോട്ട്മെന്റുകൾക്ക് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടത്തും.
ഒന്നാം ഓപ്ഷൻ ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം.
താഴ്ന്ന ഓപ്ഷൻ ലഭിച്ചവർക്ക് മെച്ചപ്പെട്ട ഓപ്ഷൻ പ്രതീക്ഷിക്കുന്നുവെങ്കിൽ താൽക്കാലിക പ്രവേശനം നേടാം.
ബോണസ് പോയിന്റ് 
ഒരു വിദ്യാർഥിക്ക് പരമാവധി 10 ബോണസ് പോയിന്റ്
ജവാൻമാരുടെ മക്കൾ -5 പോയിന്റ്
എക്സ് സർവിസുകാരുടെ മക്കൾ -3 പോയിന്റ്
എൻ.സി.സി / സ്കൗട്ട് & ഗൈഡ് / സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ്-2 പോയിന്റ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ- 1 പോയിന്റ്
അതേ സ്കൂളിലെ വിദ്യാർഥി-2 പോയിന്റ്
അതേ പഞ്ചായത്ത് /മുനിസിപ്പാലിറ്റി /കോർപറേഷൻ-2 പോയിന്റ്
അതേ താലൂക്ക് -1 പോയിന്റ്
കേരള സിലബസ് എസ്.എസ്.എൽ.സി വിജയികൾ - 3 പോയിന്റ്
മൈനസ് പോയിന്റ്

ആദ്യ ശ്രമത്തിൽ യോഗ്യത നേടാത്ത വിദ്യാർഥികളുടെ ആകെ ഗ്രേഡ് പോയിന്റിൽനിന്ന് ഓരോ വർഷത്തിനും ഒരു പോയിന്റ് വീതം കുറയ്ക്കും. എന്നാൽ SAY പരീക്ഷ വിജയിച്ചവർക്ക് മൈനസ് പോയിന്റ് ബാധകമല്ല.
സ്പോർട്സ് ക്വാട്ട
സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് രണ്ട് ഘട്ടങ്ങളുള്ള ഓൺലൈൻ സംവിധാനം തുടരും. ആദ്യ ഘട്ടത്തിൽ വിദ്യാർഥികൾ ജില്ലാ സ്പോർട്സ് കൗൺസിലിൽ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യണം. ശേഷം സ്പോർട്സ് ക്വാട്ട അപേക്ഷ സമർപ്പിക്കാം.
സബ്ജക്ട് കോംപിനേഷനുകൾ
ഹയർ സെക്കൻഡറിയിൽ ആകെ 45 സബ്ജക്ട് കോംപിനേഷനുകളുണ്ട്:
ഹ്യുമാനിറ്റീസ് - 32
സയൻസ് - 9
കൊമേഴ്‌സ് - 4.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  4 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  5 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  5 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  5 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  5 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  5 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  5 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  5 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  5 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  5 days ago