ശബരിമല ട്രാക്ടര്‍ പ്രശ്‌നം ഒത്തുതീര്‍പ്പായി
പത്തനംതിട്ട: സന്നിധാനത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂനിയനുകളും ട്രാക്ടര്‍ കോണ്‍ട്രാക്ടര്‍മാരും തമ്മിലുണ്ടായിരുന്ന പ്രശ്‌നം ഒത്തുതീര്‍പ്പായി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശാനുസരണം രാജു ഏബ്രഹാം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട കലക്ട്രേറ്റില്‍ ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്.
ഇതനുസരിച്ച് ഒരു ട്രാക്ടറിലെ രണ്ട് തൊഴിലാളികള്‍ക്ക് 275 രൂപ കൂലി നിശ്ചയിച്ചു. ഓഗസ്റ്റ് ആറു മുതല്‍ 2017 ജനുവരി 20 വരെയായിരിക്കും ഈ കൂലി നല്‍കുക. 2017 ജനുവരി 21 മുതല്‍ 2018 ജനുവരി 20 വരെ 300 രൂപ കൂലി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളി യൂനിയനുകളും ട്രാക്ടര്‍ കോണ്‍ട്രാക്ടര്‍മാരും ഇത് അംഗീകരിച്ചു. ശബരിമല തീര്‍ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ജില്ലാ പൊലിസ് മേധാവി ഹരിശങ്കര്‍, എ.ഡി.എം സി. സജീവ്, ദേവസ്വം ഡെപ്യുട്ടി കമ്മിഷണര്‍ പത്മകുമാര്‍, ജില്ലാ ലേബര്‍ ഓഫിസര്‍ ആര്‍. ഗോപകുമാര്‍, തൊഴിലാളി യൂനിയന്‍, ട്രാക്ടര്‍ കോണ്‍ട്രാക്ടര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."