HOME
DETAILS

പ്ലസ്‌വൺ ഏകജാലകം: ആദ്യ അലോട്ട്‌മെന്റിൽ തന്നെ അഡിഷനൽ ബാച്ചുകളും 

  
അശ്‌റഫ് കൊണ്ടോട്ടി
May 26, 2026 | 3:51 AM

plus one admission additional batches in the first allotment itself

മലപ്പുറം: സംസ്ഥാനത്ത് പ്ലസ് വൺ ഏകജാലകം വഴിയുള്ള അപേക്ഷകളിൽ ആദ്യഘട്ടത്തിൽ തന്നെ സർക്കാർ, എയ്ഡഡ് വിഭാഗത്തിൽ 3,84,340 അടിസ്ഥാന സീറ്റുകൾ. സർക്കാർ സ്‌കൂളുകളിൽ 30 ശതമാനവും എയ്ഡഡ് വിഭാഗത്തിൽ 20 ശതമാനം ആനുപാതിക സീറ്റ് വർധനവും  കൂടുതൽ അപേക്ഷകളുണ്ടാകുന്ന മലബാറിൽ അഡിഷനൽ സീറ്റുകളും നൽകിയാണ് ഇത്തവണ ഏകജാലകം വഴിയുള്ള പ്രവേശനം. ഇതോടെ  ആദ്യഘട്ടത്തിൽ തന്നെ കൂടുതൽ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. അപേക്ഷ സ്വീകരണം ഇന്നലെ മുതൽ തുടങ്ങി.
   
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പാസായ 4.10 ലക്ഷം വിദ്യാർഥികളും കേന്ദ്ര സിലബസുകൾ പഠിച്ച അരലക്ഷത്തോളം പേരും അപേക്ഷകരായുണ്ടാവുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. സർക്കാർ സ്‌കൂളുകളിൽ 2824 ബാച്ചുകളിലായി 1,41,200 സീറ്റുകളാണുള്ളത്. അഡിഷനൽ സീറ്റുകൾ 13,550 എണ്ണവും നൽകി. ഇവയുടെ 30 ശതമാനമായ 37431 സീറ്റുകൾ ഉൾപ്പടെ 1,92,181 സീറ്റുകളാണ് സർക്കാർ മേഖലയിൽ നിലവിലുള്ളത്. എയ്ഡഡ് സ്‌കൂളുകളിൽ  3,302 ബാച്ചുകളിലായി 1,65,100 സീറ്റുകളാണുള്ളത്.1950 സീറ്റുകൾ അഡിഷനലായും നൽകി. ഇവയുടെ 20 ശതമാനം വർധനവായി 25,109 സീറ്റുകൾ കൂടിയായതോടെ 1,92,159 സീറ്റുകളായി.
    
പട്ടികജാതി-പട്ടികവർഗ വികസനവകുപ്പിന്റെ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ (എം.ആർ.എസ്.) 32 ബാച്ചുകളിലായി 1568 സീറ്റുകളും ടെക്‌നിക്കൽ വിഭാഗത്തിൽ 53 ബാച്ചിൽ 2530 സീറ്റുകളും സ്‌പെഷൽ സ്‌കൂൾ വിഭാഗത്തിൽ 21 ബാച്ചിൽ 946 സീറ്റുകളും ഏക ജാലകം വഴിയല്ലാതെ അൺഎയ്ഡഡ് വിഭാഗത്തിൽ 49,800 സീറ്റുകളുമുണ്ട്. ഇതടക്കം 4,39,184 സീറ്റുണ്ടെന്നാണ് സർക്കാർ കണക്ക്. ഹയർസെക്കൻഡറിക്ക് പുറമേ, വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 33,030 സീറ്റുകളും  ഐ.ടി.ഐകളിലായി 61,429 സീറ്റുകളും പോളിടെക്നിക് വിഭാഗത്തിൽ 9,990 സീറ്റുകളുമാണ് കേരളത്തിലുള്ളത്.

മലബാറിൽ ഏകജാലകത്തിൽ 1.99 ലക്ഷം സീറ്റുകൾ

പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധിയും പിന്നാലെയുള്ള പ്രതിഷേധങ്ങളും ഒഴിവാക്കാൻ  ഇത്തവണ മലബാറിൽ അഡിഷനൽ സീറ്റുകൾ ആദ്യഘട്ടത്തിൽ തന്നെ നൽകി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്  ജില്ലകളിലായി ആദ്യഘട്ടത്തിൽ തന്നെ സർക്കാർ സ്‌കൂളുകളിൽ 1,17,975 സീറ്റുകളും എയ്ഡഡ് വിഭാഗത്തിൽ 79,139 സീറ്റുകളുമടക്കം 1,97,114 സീറ്റുകളാണ് നൽകുന്നത്. മുൻ വർഷങ്ങളിലിത് 1,66,670 സീറ്റുകളായിരുന്നു.
   
സർക്കാർ സ്‌കൂളുകളിൽ ഒരു ക്ലാസിൽ 15 സീറ്റുകളും എയ്ഡഡ് വിഭാഗത്തിൽ 10 സീറ്റുകളും അഡിഷനലായി വർധിപ്പിച്ചു. ഇതിന് പുറമെ പാലക്കാട് 700, കോഴിക്കോട് 1250, മലപ്പുറം 8,850, വയനാട് 300, കണ്ണൂർ 750, കാസർകോട് 1450  അഡിഷണൽ സീറ്റുകളും വർധിപ്പിച്ചു. എയ്ഡഡ് വിഭാഗത്തിൽ പാലക്കാട് 150, കോഴിക്കോട് 200, മലപ്പുറം 1,250, കണ്ണൂർ 200, കാസർകോട് 150 സീറ്റുകളുടെ വർധനവുമുണ്ട്. സാധാരണ ഈ സീറ്റുകൾ ആദ്യഘട്ട അലോട്ട്‌മെന്റിന് ശേഷമാണ് നൽകാറുള്ളത്. മലബാറിൽ 2,26,382 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 11,580 സീറ്റുകളും ഐ.ടി.ഐ വിഭാഗത്തിൽ 21,077 സീറ്റുകളും പോളിടെക്നിക്കുകളിലായി  3330 സീറ്റുകളും മലബാറിലുണ്ട്.  അൺഎയ്ഡഡ് വിഭാഗത്തിൽ 23,400 സീറ്റുകളും ഇവിടെയുണ്ട്. 

 

the kerala government has decided to include additional higher secondary (plus one) batches right from the first allotment of the single-window (ekajalakam) admission process. this step aims to address the shortage of seats and ensure more students secure admission in the initial round itself.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  3 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  3 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  3 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  3 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  3 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  3 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  3 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  3 days ago