HOME
DETAILS

മുൻ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; വ്യോമയാന വകുപ്പുകൾ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു

  
May 26, 2026 | 4:14 AM

charge sheet filed in case of attempt to murder former chief minister inside aircraft aviation charges dropped

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വ്യോമയാന വകുപ്പുകൾ  ഒഴിവാക്കി കുറ്റപത്രം. കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് കേന്ദ്ര നിയമങ്ങൾ ഒഴിവാക്കി, ഇന്ത്യൻ ശിക്ഷാനിയമത്തിലെ  വകുപ്പുകൾ മാത്രം ഉൾപ്പെടുത്തി അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.  കുറ്റപത്രം അംഗീകരിക്കുന്ന കാര്യത്തിലും കേസിന്റെ വിചാരണാ നടപടികൾ കീഴ്‌ക്കോടതിയിലേക്ക് മാറ്റുന്നതിലും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് തീരുമാനമെടുക്കും.

2022 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസ് രജിസ്റ്റർ ചെയ്ത് മൂന്നുവർഷം പിന്നിട്ടിട്ടും വ്യോമയാന നിയമപ്രകാരമുള്ള കടുത്ത വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിക്കാൻ പൊലിസിന് കഴിഞ്ഞിരുന്നില്ല. കുറ്റപത്രം വൈകുന്നതിൽ കോടതി നേരത്തെ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യോമയാന വകുപ്പുകൾ ചുമത്താൻ അനുമതി തേടി പ്രോസിക്യൂഷൻ കേന്ദ്രത്തെ സമീപിച്ചെങ്കിലും ആവശ്യം തള്ളുകയായിരുന്നു. ഇതോടെയാണ് ഈ വകുപ്പുകൾ ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കാൻ പൊലിസ് നിർബന്ധിതരായത്. യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം പ്രതികൾ മുഖ്യമന്ത്രിയെ വധിക്കാൻ ലക്ഷ്യമാക്കി പാഞ്ഞടുത്തുവെന്ന് ആരോപിച്ചാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുൻ എം.എൽ.എ കെ.എസ് ശബരീനാഥനെ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേർത്ത് അറസ്റ്റ് ചെയ്തിരുന്നു.

 

the police have filed a charge sheet in the case regarding the alleged attempt to murder the former chief minister inside an aircraft. notably, the specific charges under the aviation acts have been dropped in the final report, while other relevant sections remain.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം

crime
  •  8 days ago
No Image

കേരള സിൻഡിക്കേറ്റ് യുഡിഎഫ് കൈപ്പിടിയിൽ; ഡിവൈഎഫ്ഐ നേതാവ് അടക്കം ആറ് ഇടത് അംഗങ്ങളെ സർക്കാർ ഒഴിവാക്കി

Kerala
  •  8 days ago
No Image

കാമികാസെ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും; 52,000 കോടിയുടെ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

National
  •  8 days ago
No Image

വ്യാജ സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അധ്യാപക ജോലി; രണ്ട് പ്രവാസികള്‍ക്ക് ആറുമാസം തടവും നാടുകടത്തലും

bahrain
  •  8 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീയെ അപമാനിച്ചു; ഒമാനില്‍ പ്രവാസിക്ക് തടവും നാടുകടത്തലും

oman
  •  8 days ago
No Image

തൃശൂരിൽ കോൾപാടത്ത് ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി

Kerala
  •  8 days ago
No Image

മുംബൈ സർവകലാശാലയിൽ വൻ മൂല്യനിർണ്ണയ വീഴ്ച; 29 നിയമ വിദ്യാർഥികൾക്ക് പൂജ്യം മാർക്ക്, പ്രതിഷേധത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ ഫലം തിരുത്തി

National
  •  8 days ago
No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഏറ്റെടുക്കുന്നത് നീട്ടി അൽഹിന്ദ്; കാരണം വിശദീകരിച്ച് കമ്പനി

uae
  •  8 days ago
No Image

യുഎഇയിൽ നാളെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  8 days ago
No Image

കനത്ത മഴ തുടരുന്നു; തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  8 days ago

No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  8 days ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  8 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  8 days ago
No Image

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

Kerala
  •  8 days ago