HOME
DETAILS

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരൻ

  
Web Desk
May 26, 2026 | 7:21 AM

thamarassery churam accident speeding lorry crashes into car and bike narrow escape for biker caught on camera

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ചരക്കുലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം. എട്ടാം വളവിൽ ഇന്ന് രാവിലെ ഏഴേകാലോടെയാണ് സംഭവം. ചുരം ഇറങ്ങിവരികയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള ലോറിയാണ് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ബൈക്കിലും കാറിലും ഇടിച്ച ശേഷം റോഡരികിലെ ഓടയിലേക്ക് മറിഞ്ഞത്.

എട്ടാം വളവിലെ ചെറിയ ഗതാഗത തടസത്തെ തുടർന്ന് വാഹനങ്ങൾ നിർത്തിയിട്ടിരുന്ന സമയത്താണ് പിന്നാലെ വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ലോറിയിടിച്ച ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. പരുക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കിൽ ഇടിച്ച ശേഷം മുന്നിലുണ്ടായിരുന്ന കാറിന്റെ പിൻഭാഗത്തും ഇടിച്ചാണ് ലോറി ഓടയിലേക്ക് മറിഞ്ഞത്. അപകടത്തിൽപെട്ട കാറിന്റെ ബാക്ക് ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ചുരത്തിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്

അപകടത്തെത്തുടർന്ന് റോഡിൽ കിടന്ന ലോറി വേഗത്തിൽ മാറ്റാൻ കഴിയാതിരുന്നതോടെ ചുരത്തിൽ കിലോമീറ്ററുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. രണ്ടാം വളവ് മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്. സംഭവസ്ഥലത്തെത്തിയ പൊലിസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നാണ് നിലവിൽ ഗതാഗത ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്.

നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ഭാരവാഹനങ്ങൾ; പ്രതിഷേധം ശക്തം

ചുരത്തിലെ തിരക്ക് പരിഗണിച്ച് ഈ മാസം 16 മുതൽ ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

സ്കൂൾ അവധിക്കാലമായതിനാൽ വിനോദസഞ്ചാരികളുടെ വലിയൊരു തിരക്കാണ് ഇപ്പോൾ ചുരത്തിൽ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ മൾട്ടി ആക്സിൽ ഉൾപ്പെടെയുള്ള വലിയ ഭാരവാഹനങ്ങൾക്ക് ചുരത്തിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.

 

A major accident occurred at the 8th hairpin curve of the Thamarassery Churam (mountain pass) when a Karnataka-registered cargo lorry lost control and rammed into vehicles ahead. The lorry crashed into a bike and a car that had stopped due to a minor traffic jam, before overturning into a roadside ditch.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  3 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  3 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  3 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  3 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  3 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  3 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  3 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  3 days ago