HOME
DETAILS

പ്രതിഷേധിക്കാന്‍ ആളില്ല!; കോട്ടയത്ത് എസ്.എഫ്.ഐ മാര്‍ച്ച് മാറ്റി

  
Web Desk
May 26, 2026 | 11:07 AM

sfi-postpones-kottayam-march-citing-lack-of-protesters

കോട്ടയം: കോട്ടയത്ത് എസ്.എഫ്‌ഐ പ്രഖ്യാപിച്ച പ്രതിഷേധമാര്‍ച്ച് നടത്താന്‍ ആളില്ലാത്തതിനാല്‍ മാറ്റിവച്ചു. രാവിലെ 11 മണിക്ക് എസ്.പി ഓഫിസിലേക്ക് നടത്താന്‍ നിശ്ചയിച്ച മാര്‍ച്ചാണ് മാറ്റിവെച്ചത്. കഴിഞ്ഞ ദിവസം കേരള യൂണിവേഴ്‌സിറ്റിയിലെ വിജയാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. 

പ്രതിഷേധം കണത്തിലെടുത്ത് പൊലിസ് എസ്.പി ഓഫിസിന് മുന്നില്‍ ബാരിക്കേഡ് കെട്ടിയിരുന്നു. 11 മണിക്ക് എസ്.പി ഓഫിസിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉച്ചയ്ക്ക് 1 മണികഴിഞ്ഞിട്ടും ആരും എത്തിയില്ല. രണ്ടര മണിക്കൂര്‍ നേരമാണ് ബാരിക്കേഡ് കെട്ടി പൊലിസ് റോഡ് ബ്ലോക്ക് ചെയ്തത്. പ്രതിഷേധം മാറ്റിയതോടെ പൊലിസ് ബാരിക്കേഡ് അഴിച്ചുമാറ്റി. 

അതേസമയം, പഠനക്യാംപിന് പോയ വിദ്യാര്‍ഥികല്‍ തിരിച്ചെത്താത്തതിനാലാണ് മാര്‍ച്ച് മാറ്റിവെച്ചതെന്നാണ് എസ്.എഫ്.ഐ നല്‍കുന്ന വിശദീകരണം. 

കേരള സര്‍വകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്.എഫ്.ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിടെ കെ.എസ്.യു നടത്തിയ ആക്രമണത്തിലും പൊലിസിന്റെ ഏകപക്ഷീയ നടപടിയിലും പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി മാര്‍ച്ച് സംഘടിപ്പിച്ചത്. 

അതേസമയം, സംഘര്‍ഷത്തില്‍ പൊലിസ് കേസെടുത്തു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അടക്കം 10 പേര്‍ക്കെതിരെയാണ് കേസ്. പൊതു മുതല്‍ നശിപ്പിച്ചതിലൂടെ 30,000 രൂപയുടെ നഷ്ടമുണ്ടായതായും പൊലിസിനെ അക്രമിച്ചതായും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. കണ്ടാലറിയാവുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കുമെന്നും പൊലിസ് പറഞ്ഞു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്ക - ഇറാന്‍ ചര്‍ച്ച ; 12 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത തള്ളി ഖത്തര്‍

qatar
  •  3 hours ago
No Image

ഫുട്ബോൾ പ്രേമികൾക്ക് ഇതിലും വലിയ ആവേശം വേറെയില്ല! ലോകകപ്പ് വാതിൽ തുറന്ന ചരിത്ര ഗോൾ കറൻസിയിലാക്കി സ്കോട്ട്‌ലൻഡിന്റെ മാസ്സ് മറുപടി

Football
  •  3 hours ago
No Image

മുഖ്യമന്ത്രി വിഭാഗീയത സൃഷ്ടിക്കരുത്: നാഷണല്‍ ലീഗ്

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചു; നാട്ടിലേക്കുള്ള മടക്കം ഉടൻ, എക്സിറ്റ് വിസ നടപടികൾ പൂർത്തിയായി

Saudi-arabia
  •  3 hours ago
No Image

168 ജീവൻരക്ഷാ മരുന്നുകളുടെ വില 60 ശതമാനം വരെ കുറച്ച് യുഎഇ; പുതുക്കിയ നിരക്കുകൾ മെയ് 30 മുതൽ പ്രാബല്യത്തിൽ

uae
  •  3 hours ago
No Image

പരാതിക്കാരി മൊഴിമാറ്റി;  ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതേവിട്ടു

Kerala
  •  4 hours ago
No Image

താൽക്കാലിക പ്രതിസന്ധികൾ നേരിട്ടേക്കാം, എന്നാൽ ഏത് വെല്ലുവിളികളെയും അതിജീവിക്കാൻ തക്കവണ്ണമുള്ള അടിത്തറയിലാണ് യുഎഇ കെട്ടിപ്പടുത്തിരിക്കുന്നത്: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  4 hours ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി, എസ്.ഐ.ടിക്ക് വിമര്‍ശനം

Kerala
  •  5 hours ago
No Image

കോക്രോച്ച് ജനതാ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ഹരിയാനയിലെ അഭിഭാഷകന്‍

National
  •  5 hours ago
No Image

പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.97  ശതമാനം വിജയം

Kerala
  •  6 hours ago