ഖത്തറിലെ പൊതുമാപ്പ്: വനിതകള്‍ക്കായി ഹെല്‍പ് ഡസ്‌ക്
ദോഹ: ഖത്തറിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ സഹായിക്കാന്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വനിതാ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു. വിവിധ കാരണങ്ങള്‍ കൊണ്ട് അനധികൃതമായി ഖത്തറില്‍ തങ്ങിയ പ്രവാസികള്‍ക്ക് ശിക്ഷാ നടപടികളില്ലാതെ നാട്ടിലേക്ക് പോവുന്നതിന് അവസരമൊരുക്കുന്നതാണ് പൊതുമാപ്പ്. ഇതിന് വേണ്ട നടപടിക്രമങ്ങളെക്കുറിച്ച് അറിവില്ലാത്ത സാധാരണക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് വേണ്ടി സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി നേരത്തേ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചിരുന്നു. നൂറുകണക്കിന് ഫോണ്‍കോളുകളാണ് ഇതിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. സഹായം തേടി വരുന്ന സ്ത്രീ പ്രവാസികളുടെ ആധിക്യം പരിഗണിച്ചാണു വനിതകള്‍ക്കു മാത്രമായി വിമന്‍സ് ഫ്രട്ടേണിറ്റിയുമായി സഹകരിച്ച് പ്രത്യേകം ഹെല്‍പ് ഡസ്‌ക് രൂപീകരിക്കുന്നതെന്ന് സോഷ്യല്‍ ഫോറം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വനിതാ ഹെല്‍പ് ഡസ്‌കിന്റെ സേവനം ആവശ്യമുള്ളവര്‍ 33688941 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."