HOME
DETAILS

യു.എ.ഇയില്‍ ബലി പെരുന്നാള്‍ ദിനത്തില്‍ തെളിഞ്ഞ കാലാവസ്ഥ; ഇന്ന് താപനില ഉയരും | UAE Weather

  
May 27, 2026 | 1:42 AM

Clear Skies and Rising Temperatures Expected in the UAE

അബൂദബി: യു.എ.ഇയില്‍ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം). ഈദ് അല്‍ അദ്ഹ അവധിക്കാലത്ത് രാജ്യത്തുടനീളം താപനില ഉയരും.

അബൂദബിയില്‍ ഇന്ന് ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 39 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ഷാര്‍ജയില്‍ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസ് പ്രതീക്ഷിക്കുന്നു. എമിറേറ്റുകളില്‍ ഇന്ന് കുറഞ്ഞ താപനില യഥാക്രമം 28, 28, 25 എന്നിങ്ങനെയായിരിക്കും.

രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ താപനില 47 വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. റാസല്‍ ഖൈമ പര്‍വതനിരകളില്‍ പോലും താപനില 28നും 31നും ഇടയിലായിരിക്കും.

ചില തീരപ്രദേശങ്ങളില്‍ രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈര്‍പ്പം കൂടുതലായിരിക്കും. തെക്ക് പടിഞ്ഞാറ് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയില്‍ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. കാറ്റിന്റെ വേഗത ചിലപ്പോള്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ എത്തും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ ശാന്തമായിരിക്കും.

English Summary: The National Center of Meteorology (NCM) has forecast generally clear weather across the UAE today, with temperatures expected to rise throughout the country during the Eid Al Adha holiday period.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  3 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  3 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  3 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  3 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  3 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  3 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  3 days ago
No Image

ആംബുലൻസ് വൈകി; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു, നാല് കുഞ്ഞുങ്ങളും മരിച്ചു

National
  •  3 days ago
No Image

അനധികൃത തെരുവ് കച്ചവടത്തിനെതിരെ അബുദബിയിൽ കർശന നടപടി; ലൈസൻസില്ലാത്ത വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  3 days ago