നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ ഇന്ന് ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ ഇന്നലെ അറസ്റ്റിലായ ഡോ. മനോജ് ഷിരുരെയും പൂനെ ആസ്ഥാനമായുള്ള കോച്ചിംഗ് സെന്ററിലെ അധ്യാപകനെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഫിസിക്സ് ചോദ്യപേപ്പര്‍ വിദ്യാര്‍ഥികള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്ന് അധ്യാപകരുടെ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതല്‍ പ്രതികളിലേക്ക് എത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ പരിശോധനയും തെളിവെടുപ്പും തുടരുകയാണെന്ന് സിബിഐ അറിയിച്ചു.
നീറ്റ് പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ ഇതുവരെ 13 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും അന്വേഷണസംഘം സൂചിപ്പിച്ചു.
Investigation into the alleged NEET question paper leak case is intensifying, with the accused set to be questioned today by authorities. The probe aims to uncover the extent of the leak, identify those involved, and determine whether any organized network operated behind the exam malpractice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."