HOME
DETAILS

'എല്ലാവര്‍ക്കും നന്ദി'; കണ്ണീരണിഞ്ഞ് അബ്ദുല്‍ റഹീം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജന്മനാട്ടില്‍

  
Web Desk
May 28, 2026 | 3:45 AM

abdul-raheem-returns-home-after-20-years-in-jail-emotional-reunion

ഫറോക്ക്: സഊദിയില്‍ ജയില്‍ മോചിതനായ കോഴിക്കോട് രാമനാട്ടുകര കോടമ്പുഴയിലെ അബ്ദുല്‍ റഹീം നാട്ടില്‍ എത്തി. സഊദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട്ടെത്തിയത്. 

രാവിലെ 7. 35 ഓടെയാണ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 8. 20 ഓടെ പുറത്തിറങ്ങി. നിറകണ്ണുകളോടെയാണ് വിമാനത്താവളത്തില്‍ നിന്ന് റഹിം പുറത്തേക്കിറങ്ങിയത്. എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് റഹിം പറഞ്ഞു.

രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയില്‍വാസത്തിന് ശേഷമാണ് റഹീം ഉമ്മയുടെയും കുടുംബത്തി?ന്റെയും അടുത്തേക്ക് മടങ്ങിയെത്തുന്നത്.

ഇക്കഴിഞ്ഞ മെയ് 26-നാണ് റഹീമി മോചന ഉത്തരവ് ഇറങ്ങുകയും എക്‌സിറ്റ് വിസ ലഭ്യമാവുകയും ചെയ്തത്. ഇതോടെ സഹായ സമിതി നാട്ടിലേക്കുള്ള യാത്രാനടപടികള്‍ വേഗത്തിലാക്കിയിരുന്നു. ബുധനാഴ്?ച ഉച്ചയോടെ ജയിലില്‍ നിന്നും നാടുകടത്തല്‍ സെല്ലിലേക്ക് മാറ്റിയ റഹീമിനെ, രാത്രിയോടെ വിമാനത്താവളത്തില്‍ എത്തിച്ച് വിരലടയാളം രേഖപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള ഇമിഗ്രേഷന്‍ നടപടികള്‍ ഏറെ വൈകി പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനത്തില്‍ കയറ്റിയത്.

 

An emotional scene unfolded as Abdul Raheem returned to his hometown after spending 20 years in prison. Fighting back tears, he thanked everyone who supported him throughout the long legal and emotional struggle. His homecoming has drawn widespread attention and emotional reactions from people across Kerala.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ അതിശക്തമായ ചൂട്; ഈ ആഴ്ച്ചയില്‍ രേഖപ്പെടുത്തിയത് 45 ഡിഗ്രി 

bahrain
  •  a day ago
No Image

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം 

Kerala
  •  a day ago
No Image

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ജിസിസി വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  a day ago
No Image

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; സത്യപ്രതിജ്ഞ ജൂണ്‍ 3ന്

National
  •  a day ago
No Image

പുതിയ ബയോമെട്രിക് സംവിധാനവും പണിമുടക്കും; യുഎഇയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്നവർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നേക്കും

uae
  •  a day ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം 

Kerala
  •  a day ago
No Image

പൊരുതി തോറ്റ് വിനേഷ്; ഏഷ്യന്‍ ഗെയിംസ് യോഗ്യത മത്സരത്തിന്റെ സെമി ഫൈനലില്‍ തോല്‍വി; യോഗ്യത നേടാനായില്ല  

National
  •  a day ago
No Image

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; അമ്മയുടെ പങ്കാളി കസ്റ്റഡിയിൽ; കുഞ്ഞ് ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തൽ 

Kerala
  •  a day ago
No Image

യുഎഇ സമ്പദ്‌വ്യവസ്ഥയിൽ വൻ കുതിപ്പ്; 2025-ൽ ജിഡിപി 1.9 ട്രില്യൺ ദിർഹമായി ഉയർന്നു

uae
  •  a day ago
No Image

യൂട്യൂബിൽ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം; ഫുട്ബോൾ ആരാധകർക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വമ്പൻ മാസ്റ്റർപ്ലാൻ, പക്ഷേ ഒരൊറ്റ പ്രശ്നമുണ്ട്!

Football
  •  a day ago