HOME
DETAILS

സംസ്ഥാനത്ത് കാലവര്‍ഷം അഞ്ച് ദിവസത്തിനുള്ളില്‍; 2015-ന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ മണ്‍സൂണെന്ന് പ്രവചനം

  
May 30, 2026 | 11:15 AM


തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം അഞ്ച് ദിവസത്തിനുള്ളില്‍ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം.  അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാത ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് കാലവര്‍ഷം അഞ്ച് ദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. 

അതേസമയം കേരളമടക്കം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മണ്‍സൂണ്‍ മഴ ശരാശരിയിലും കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് കണക്കുകൂട്ടുന്നത്. ശരാശരിയിലും 10 ശതമാനം മഴ കുറയുമെന്നാണ് സൂചന. 

കാലവര്‍ഷം കഴിഞ്ഞ 26ന് കേരളത്തില്‍ എത്തുമെന്നായിരുന്നു ആദ്യപ്രവചനം.  ജൂണ്‍ ഒന്നിനാണ് സാധാരണ മഴ കേരളത്തില്‍ എത്താറുള്ളത്. എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായിട്ടാണ് ഈ സീസണില്‍ മഴ കുറയുകയെന്ന് ഐ.എം.ഡി അറിയിച്ചു. സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തില്‍ ചൂട് പിടിപ്പിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. 2023 ലാണ് ഇതിന് മുന്‍പ് എല്‍നിനോ മണ്‍സൂണിനെ ബാധിച്ചത്.

അതേസമയം, ജൂണില്‍ സാധാരണയേക്കാള്‍ കുറഞ്ഞ മഴയും ഉയര്‍ന്ന താപനിലയും രാജ്യത്തെ പല പ്രദേശങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമാകുമെന്നും പ്രവചനമുണ്ട്. 

മഴ കുറയുന്ന സാഹചര്യമുണ്ടായാല്‍ അത് കാര്‍ഷിക മേഖലയേയും ജലസംഭരണികളെയും ഭൂഗര്‍ഭജല സാന്നിധ്യത്തെയും ജലവൈദ്യുത സാധ്യതയെയും പ്രതികൂലമായി ബാധിച്ചേക്കാം. 

 

The southwest monsoon is expected to reach the state within the next five days, according to the latest weather forecast. Meteorological assessments indicate that this year's monsoon could be the weakest since 2015, raising concerns about rainfall distribution and its impact on agriculture, water resources, and related sectors.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  an hour ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  2 hours ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  2 hours ago
No Image

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീണ്ടും പോസ്റ്റ്; കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

ബഹ്‌റൈന്‍ ആകാശത്ത് അപൂര്‍വ കാഴ്ച; നാളെ 'ബ്ലൂ മൈക്രോ മൂണ്‍' ദൃശ്യമാകും

bahrain
  •  3 hours ago
No Image

ബഹ്‌റൈനില്‍ അതിശക്തമായ ചൂട്; ഈ ആഴ്ച്ചയില്‍ രേഖപ്പെടുത്തിയത് 45 ഡിഗ്രി 

bahrain
  •  3 hours ago
No Image

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം 

Kerala
  •  3 hours ago
No Image

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ജിസിസി വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  3 hours ago
No Image

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; സത്യപ്രതിജ്ഞ ജൂണ്‍ 3ന്

National
  •  3 hours ago
No Image

പുതിയ ബയോമെട്രിക് സംവിധാനവും പണിമുടക്കും; യുഎഇയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്നവർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നേക്കും

uae
  •  4 hours ago