HOME
DETAILS

അതിരപ്പിള്ളി കാട്ടാന ആക്രമണം: മരിച്ചയാളുടെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം

  
May 30, 2026 | 9:28 AM

athirappilly-wild-elephant-attack-victims-family-gets-rs-14-lakh-compensation

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍  മരിച്ച മോഹന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. ആദ്യ ഗഡു ഉടന്‍ നല്‍കുമെന്നും ആവശ്യമായ രേഖകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരാഴ്ചയ്ക്കിടെ പ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ മരണമാണ് ഇത്. വന്യമൃഗ ആക്രമണത്തില്‍ ജനങ്ങള്‍ കൊല്ലപ്പെടുന്നതിന്റെ ഉത്തരവാദിത്തം വനംവകുപ്പിനുണ്ടെന്ന് മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ഫെന്‍സിങ് മറികടന്നാണ് കാട്ടാന ആക്രമണം നടത്തിയത്. ഫെന്‍സിങ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്‍ അനാസ്ഥ ഉണ്ടായതായി സംശയിക്കുന്നതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തും. ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

പ്രദേശത്തെ വന്യജീവി ശല്യത്തിന് പരിഹാരം കണ്ടെത്താന്‍ തിങ്കളാഴ്ച ചാലക്കുടിയില്‍ പ്രത്യേക യോഗം ചേരും. മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

 

 

The family of a man who lost his life in a wild elephant attack in Athirappilly has been granted ₹14 lakh as compensation. Authorities handed over the financial assistance to support the victim’s dependents following the tragic incident. The case has once again highlighted concerns over increasing human-wildlife conflicts in forest-fringe areas and the need for stronger preventive measures to ensure the safety of local residents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  5 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  5 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  5 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  5 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  5 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  5 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  5 days ago
No Image

വിരാട് കോഹ്‌ലിയുടെ 'ആ ഉപദേശം'; പ്രതിസന്ധികൾ മറികടന്ന് ജപ്പാൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു!

Cricket
  •  5 days ago
No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  5 days ago