HOME
DETAILS

ബിസിസിഐ ഉടൻ ഇത് ചെയ്യണം, ഇല്ലെങ്കിൽ ഇന്ത്യക്ക് വൻ നഷ്ടമാകും! രാജസ്ഥാൻ റോയൽസ് താരത്തെക്കുറിച്ച് ഗെയ്‌ലിന്റെ മുന്നറിയിപ്പ്!

  
May 28, 2026 | 4:40 AM

chris gayle urges bcci to protect ipl 2026 sensation vaibhav suryavanshi

മുംബൈ: ഐപിഎൽ 2026 സീസണിൽ സിക്സറുകളുടെ പെരുമഴ തീർത്ത് പുതിയ ചരിത്രമെഴുതിയ രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരൻ വിസ്മയം വൈഭവ് സൂര്യവംശിയെ പ്രശംസകൊണ്ട് മൂടി വിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ൽ. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ തന്റെ വർഷങ്ങൾ പഴക്കമുള്ള റെക്കോഡ് വൈഭവ് മറികടന്നതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ഗെയ്‌ൽ വ്യക്തമാക്കി. വെറും 15 വയസ്സുള്ള ഒരു കുട്ടിതാരം ഈ നേട്ടത്തിലെത്തുക എന്നത് അവിശ്വസനീയമാണെന്നും ഗെയ്‌ൽ കൂട്ടിച്ചേർത്തു.

"എന്റെ റെക്കോഡ് ആർക്കെങ്കിലും തകർക്കാൻ കഴിയുമെങ്കിൽ അത് വൈഭവിന് മാത്രമായിരിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ എന്റെ റെക്കോഡ് അവൻ തകർത്തതിൽ എനിക്ക് അഭിമാനമുണ്ട്. വെറും 15 വയസ്സിൽ ഇത് നേടിയെടുക്കുക എളുപ്പമല്ല. ലോകത്ത് ആർക്കും ഈ പ്രായത്തിൽ ഇത് ചെയ്യാൻ കഴിഞ്ഞിട്ടില്ല. അവൻ ഒരു അസാധാരണ പ്രതിഭയാണ് (Special Talent). എന്നെപ്പോലെയുള്ള മുതിർന്ന താരങ്ങൾ പോലും ഇത്തരമൊരു കളിക്കാരനെ ജീവിതത്തിൽ കണ്ടിട്ടുണ്ടാകില്ല. ബിസിസിഐ അവനെ കൃത്യമായി പരിപാലിക്കണം, അവൻ ഇന്ത്യയുടെ വലിയൊരു ആസ്തിയായി മാറും. ഭയമില്ലാതെ ബാറ്റ് വീശുന്നവനാണ് അവൻ," ഇന്ത്യൻ സ്പോർട്സ് നെറ്റ്‌വർക്കിനോട് ഗെയ്‌ൽ പറഞ്ഞു.

ഹൈദരാബാദിനെ തകർത്ത് വൈഭവിന്റെ സിക്സർ വിസ്മയം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ എലിമിനേറ്ററിലെ അവിസ്മരണീയ പ്രകടനത്തോടെയാണ് വൈഭവ് സൂര്യവംശി ചരിത്രത്താളുകളിലേക്ക് ബാറ്റ് വീശിക്കയറിയത്. മത്സരത്തിൽ വെറും 29 പന്തിൽ നിന്ന് 97 റൺസാണ് താരം അടിച്ചെടുത്തത്. 5 ഫോറുകളും 12 കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്സ്. 334.48 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു കുട്ടിത്താരത്തിന്റെ കടന്നാക്രമണം.

ഈ വെടിക്കെട്ടോടെയാണ് 2012-ൽ ക്രിസ് ഗെയ്‌ൽ കുറിച്ച 59 സിക്സറുകളുടെ റെക്കോഡ് വൈഭവ് പഴങ്കഥയാക്കിയത്. ഈ സീസണിൽ ഇതുവരെ 65 സിക്സറുകളാണ് വൈഭവിന്റെ ബാറ്റിൽ നിന്ന് പറന്നത്.

ഓറഞ്ച് ക്യാപ്പും വൈഭവിന്റെ കൈകളിൽ; രാജസ്ഥാൻ ക്വാളിഫയറിലേക്ക്

സിക്സറുകളിൽ മാത്രമല്ല, റൺവേട്ടയിലും വൈഭവ് തന്നെയാണ് നിലവിൽ മുന്നിൽ. സീസണിൽ 600 റൺസ് പിന്നിട്ട താരം 15 ഇന്നിങ്സുകളിൽ നിന്ന് 680 റൺസുമായി ഓറഞ്ച് ക്യാപ് പട്ടികയിൽ ഒന്നാമതാണ്. 242.86 എന്ന അതിവേഗ സ്ട്രൈക്ക് റേറ്റിലാണ് ഈ പതിനഞ്ചുകാരൻ ടൂർണമെന്റിലുടനീളം റൺസ് വാരിക്കൂട്ടിയത്.

എലിമിനേറ്ററിൽ ഹൈദരാബാദിനെ തകർത്ത രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. പിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസാണ് രാജസ്ഥാന്റെ എതിരാളികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  3 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  3 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  3 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  3 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  3 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  3 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  3 days ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  3 days ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  3 days ago