HOME
DETAILS

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

  
Web Desk
May 29, 2026 | 4:03 PM

no valuables lost from sree padmanabhaswamy temple complaint baseless management committee

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാനില്ലെന്ന തരത്തിൽ പൊലിസിന് ലഭിച്ച പരാതി തീർത്തും അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം ഭരണസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. വസ്തുതകൾ അന്വേഷിക്കാതെ തെറ്റായ റിപ്പോർട്ടാണ് എഡിജിപി സർക്കാരിന് നൽകിയതെന്നും, ഈ വിഷയത്തിൽ പ്രസ്തുത ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ആവശ്യപ്പെടുമെന്നും ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി.

വാർത്തകളുടെ പശ്ചാത്തലത്തിൽ ഭരണസമിതി അംഗങ്ങൾ നേരിട്ട് ക്ഷേത്രത്തിൽ പരിശോധന നടത്തിയിരുന്നു. ശ്രീപത്മനാഭസ്വാമി വിഗ്രഹത്തിൽ ചാർത്തുന്ന ഔദ്യോഗിക വൈരനാമവും ദീപാരാധന തട്ടും നിലവിൽ ക്ഷേത്രത്തിൽ സുരക്ഷിതമായി തന്നെയുണ്ട്. നമ്പിയുടെ (ക്ഷേത്ര തന്ത്രി/പൂജാരി) നിർദ്ദേശപ്രകാരം, ജില്ലാ ജഡ്ജി കൂടിയായ ഭരണസമിതി ചെയർമാൻ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ വൈരനാമം ഇന്ന് വിഗ്രഹത്തിൽ ചാർത്തുകയും ചെയ്തു.

ക്ഷേത്രത്തിൽ നടവരവായി ലഭിച്ച സ്വർണത്തിൽ 72 ഗ്രാം കുറവുണ്ടെന്ന ആരോപണവും ഭാരവാഹികൾ നിഷേധിച്ചു. ക്ഷേത്രത്തിലെ കൃത്യമായ രേഖകൾ പരിശോധിച്ചതിൽ നിന്നും ഈ പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കാണാനില്ലെന്ന പേരിൽ സർക്കാരിന് തെറ്റായ റിപ്പോർട്ട് സമർപ്പിച്ച എഡിജിപിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി എന്നിവരെ സമീപിക്കുമെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചു.

 

The management committee of the Sree Padmanabhaswamy Temple has stated that no valuable assets or treasures have been lost from the temple. Clarifying their stance, the committee dismissed the allegations and complaints regarding the missing valuables as completely baseless and unfounded.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala
  •  8 days ago
No Image

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന

Kerala
  •  8 days ago
No Image

അയോധ്യ രാമക്ഷേത്രക്കൊളള: ചമ്പത് റായിക്ക് തിരിച്ചടി, കേസില്‍ പ്രതി ചേര്‍ക്കും 

National
  •  8 days ago
No Image

പത്തനംതിട്ടയിലെ വ്യാജ പീഡനപരാതി; ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കാര്യം പറഞ്ഞിട്ടും പരിഗണിച്ചില്ല, പൊലിസിനെതിരേ പരാതിയുമായി യുവാവ്

Kerala
  •  8 days ago
No Image

'പത്ത് പേര്‍ക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്' കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌ക്കര്‍

Kerala
  •  8 days ago
No Image

'വര്‍ഗവഞ്ചകന്‍' ഗോവിന്ദന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം; എം.വി. ഗോവിന്ദനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  8 days ago
No Image

ബൈക്ക് റേസിനെച്ചൊല്ലി വാക്കുതര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ യുവാവ് കുത്തേറ്റ് മരിച്ചു, നാല് പേര്‍ കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

പശ്ചിമബംഗാളില്‍ കാണാതായ 12 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; പ്രതിയെന്ന് സംശയിക്കുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു, മമത വീട്ടുതടങ്കലിലെന്ന്  

National
  •  8 days ago
No Image

കോറോ ഹെല്‍ത്തില്‍ പ്രതിസന്ധി കടുക്കുന്നു; ജീവനക്കാര്‍ക്ക് ഓഫീസില്‍ വിലക്ക്, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുമ്പ് പുതിയ നീക്കം

Kerala
  •  8 days ago
No Image

കനത്ത മഴ, ഉരുള്‍പൊട്ടല്‍; മുംബൈ- പൂനെ എക്‌സ്പ്രസ് വേ അടച്ചു, ട്രയിനുകള്‍ റദ്ദാക്കി

National
  •  8 days ago