HOME
DETAILS

ആത്മനിർവൃതിയിൽ വിശുദ്ധ ഹജ്ജിന് സമാപനം

  
അബ്ദുസ്സലാം കൂടരഞ്ഞി
May 30, 2026 | 4:00 AM

holy hajj concludes in spiritual fulfillment

മക്ക: ത്യാഗോജ്ജ്വലമായ സ്മരണ പുതുക്കിയും ആത്മീയ പരിശുദ്ധി നേടിയും ഈ വർഷത്തെ ഹജ്ജിന് ഇന്ന് സമാപനമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 20 ലക്ഷത്തോളം തീർഥാടകർ സമ്മേളിച്ച ഹജ്ജിൽ വെള്ളിയാഴ്ച കല്ലേറ് കർമം പൂർത്തിയാക്കി ബഹുഭൂരിഭാഗം ഹാജിമാരും മിനായിൽ നിന്ന് മടങ്ങി. ബാക്കിയുള്ളവർ ഇന്ന് വൈകുന്നേരത്തോടെ അവസാന ദിവസത്തെ കല്ലേറും നിർവഹിച്ചു മിനായിൽനിന്ന് പിൻമാറും. തിരക്ക് പരിഗണിച്ച് ഹജ്ജ് സർവിസ് കമ്പനികൾക്ക് മിനായിൽനിന്ന് മടങ്ങാനുള്ള സമയം നൽകിയിട്ടുണ്ട്. മിനായിൽനിന്ന് മടങ്ങിയ ഹാജിമാരിൽ ആഭ്യന്തര തീർഥാടകർ വിദാഇന്റെ ത്വവാഫിന് ശേഷം മദീന സന്ദർശനവും കഴിഞ്ഞ് സ്വദേശങ്ങളിൽ എത്തിച്ചേർന്നു.

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഇന്ത്യൻ ഹാജിമാരും വെള്ളിയാഴ്ച തന്നെ മിനായിൽനിന്ന് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. മലയാളി ഹാജിമാരിൽ അധികവും ശനിയാഴ്ച കൂടി കല്ലേറു കർമം പൂർത്തിയാക്കിയാകും മടങ്ങുക. ശനിയാഴ്ചയാണ് ഹജ്ജിന്റെ സമാപനം. ജൂൺ രണ്ടു മുതൽ ഇന്ത്യൻ ഹാജിമാർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നതോടെ വിടവാങ്ങൽ ത്വവാഫ് കൂടി ഹാജിമാർക്ക് ബാക്കിയുണ്ട്. ഇതുകൂടി പൂർത്തിയാക്കിയാകും ഹാജിമാർ മക്കയിൽനിന്ന് മടങ്ങുക. ഇന്ത്യൻ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ചൊവ്വാഴ്ചയും മലയാളി ഹാജിമാരുടെ മദീന സന്ദർശനം ബുധനാഴ്ചയും ആരംഭിക്കും.

ആദ്യം പുണ്യഭൂമിയിൽ വന്നിറങ്ങിയ ഹാജിമാരിൽ മദീന സന്ദർശനം കഴിഞ്ഞവരാണ് മടക്കയാത്ര അടുത്ത ദിവസം ആരംഭിക്കുക. ബാക്കിയുള്ളവർ മദീന സന്ദർശിക്കും. വിദേശ ഹാജിമാരിൽ ഹജ്ജിനു മുമ്പ് മദീന സന്ദർശനം നടത്താത്തവർ മദീനയിലേക്കും മദീന സന്ദർശനം പൂർത്തിയാക്കിയവർ സ്വദേശങ്ങളിലേക്കുമുള്ള യാത്രയ്ക്ക് ഒരുക്കത്തിലാണ്.

മൂന്നാം ദിനമായ ഇന്നലെ കല്ലേറ് കർമം പൂർത്തിയാക്കി ലക്ഷക്കണക്കിന് ഹാജിമാർ വിടവാങ്ങൽ ത്വവാഫിനായി മക്കയിൽ എത്തിയതിനെ തുടർന്ന് കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. വിടവാങ്ങൽ ത്വവാഫിനു ശേഷമാണ് ഹാജിമാർ മക്കയിൽനിന്ന് താമസ സ്ഥലത്തേക്കും അവിടെനിന്ന് സ്വദേശങ്ങളിലേക്കും മടങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  4 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  4 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  4 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  4 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  4 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  4 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  4 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  4 days ago