മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരായ നടപടി പിന്‍വിലിക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍ദേശിച്ചു. ആറ്റിങ്ങല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജവാദിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പുറമെ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ് വിവരം. വിരമിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
"Chief Minister V.D. Satheesan instructed to withdraw the action taken against a school principal who had posted a Facebook post insulting the Chief Minister."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."