HOME
DETAILS

ശ്രീപത്മനാഭ ക്ഷേത്രത്തിലെ മോഷണ വിവാദം: പൊലിസ് റിപ്പോര്‍ട്ടിനെതിരേ ഭരണസമിതി കോടതിയിലേക്ക്

  
May 31, 2026 | 3:34 AM

sree pathmanabha swami temple theft controversy administrative  committee moves court against  police report

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ കാണാതായെന്ന പൊലിസ് റിപ്പോര്‍ട്ടിനെതിരേ ക്ഷേത്ര ഭരണസമിതി കോടതിയിലേക്ക്. 
ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനായി വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ട് തയാറാക്കിയ പൊലിസിനും മുന്‍ സര്‍ക്കാരിനുമെതിരേ നിയമപരമായ നടപടിക്കാണ് ഭരണസമിതി ഒരുങ്ങുന്നത്. ഇന്റലിജന്‍സ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് 2024 ഏപ്രിലില്‍ ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറിക്കാണ് പൊലിസ് കൈമാറിയത്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ദിവസങ്ങള്‍ക്കു മുമ്പാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ക്ഷേത്ര ഭരണസമിതിക്ക് ലഭിച്ചത്. ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഭരണസമിതി അംഗങ്ങളില്‍നിന്ന് വിവരം ശേഖരിക്കാതെ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ആധികാരികതയില്‍ സംശയമുള്ളതായും ക്ഷേത്രഭരണ സമിതിയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറും ആരോപിക്കുന്നു. 

 

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിശോധിക്കും: മന്ത്രി മുരളീധരന്‍

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം അടക്കമുള്ള സ്വത്തുവകകള്‍ കാണാതായത് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍. ഏതു തരത്തിലുള്ള അന്വേഷണത്തെയും കൊട്ടാരം സ്വാഗതം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഫണ്ട് ഉള്‍പ്പെടെ സുതാര്യമായിരിക്കും. ഭരണസമിതി കണക്ക് പുറത്തുവിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ പുറത്തുവിടും. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് മന്ത്രി പറഞ്ഞു.  നിയമോപദേശം തേടിയ ശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കാന്‍ സാധിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  a month ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  a month ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  a month ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  a month ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  a month ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  a month ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  a month ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  a month ago
No Image

സഞ്ജുവടക്കം മൂന്നുപേരെ വെട്ടിനിരത്തി ടെക്ടര്‍; ഐറിഷ് കൊടുങ്കാറ്റിലും വീഴാതെ 'ഹിറ്റ്മാന്‍' റെക്കോർഡ്!

Cricket
  •  a month ago