HOME
DETAILS

പുണ്യഭൂമിയിൽ ഇനി നവീകരണ കാലം; അടുത്ത വർഷത്തെ ഹജ്ജ് ഒരുക്കങ്ങളിലേക്ക് കടന്ന് സഊദി 

  
May 31, 2026 | 2:37 PM

saudi post hajj maintenance cleaning operation holy sites

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസൺ വിജയകരമായി സമാപിച്ചതിന് പിന്നാലെ പുണ്യസ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും തുടക്കമിട്ട് അധികൃതർ. മക്ക, മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിൽ നിരവധി അറ്റക്കുറ്റ പണികളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ വർഷം ആകെ 1,707,301 തീർഥാടകരാണ് ഹജ്ജ് കർമ്മം നിർവഹിച്ചത്. ഇത് 2025നെ അപേക്ഷിച്ച് 2.04 ശതമാനം കൂടുതലാണ്. തീർഥാടകരിൽ 1,546,655 പേർ വിദേശങ്ങളിൽ നിന്ന് എത്തിയവരാണ്. ഇതിൽ 1,485,729 പേർ വിമാനമാർ​ഗമാണ് എത്തിയത്. 160,646 പേർ സഊദി അറേബ്യയിലെ സ്വദേശികളും താമസക്കാരുമാണ്. മിനയിലെ താൽക്കാലിക സൗകര്യങ്ങൾ പരിശോധിക്കുകയും കേടുപാടുകൾ തീർക്കുകയും ചെയ്ത ശേഷം വരും വർഷങ്ങളിലെ ഉപയോഗത്തിനായി വെയർഹൗസുകളിലേക്ക് മാറ്റുകയാണ് നിലവിൽ ചെയ്യുന്നത്. ഇതോടൊപ്പം റോഡുകൾ വൃത്തിയാക്കൽ, കൂളിങ് സംവിധാനങ്ങളുടെ സർവിസിങ് എന്നിവയും നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. റെഡ് ക്രസന്റ് അതോറിറ്റിയുടെ സ്ഥിരമായുള്ള സ്റ്റീൽ ഘടനയിലുള്ള കേന്ദ്രങ്ങൾ സുരക്ഷിതമായി പൂട്ടുകയും, തമ്പുകളും പോർട്ടബിൾ കാബിനുകളും ഉൾപ്പെടെയുള്ള താൽക്കാലിക സംവിധാനങ്ങൾ പൊളിച്ചുമാറ്റി വെയർഹൗസുകളിലേക്ക് മാറ്റുകയും ചെയ്യുമെന്ന് ബന്ധപ്പെട്ട അധികൃതരും വ്യക്തമാക്കി.

റോഡുകൾ, തുരങ്കങ്ങൾ, ജല-വൈദ്യുത ശൃംഖലകൾ, കൂളിങ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെല്ലാം ഹജ്ജ് സീസണിലെ കനത്ത ഉപയോഗം മൂലമുണ്ടായ പ്രശ്നങ്ങൾ സാങ്കേതിക വിദഗ്ധർ പരിശോധിച്ചു വരികയാണ്. മക്ക റോയൽ കമ്മീഷന്റെ കീഴിലുള്ള കിദാന ഡെവലപ്‌മെന്റ് കമ്പനിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് മാലിന്യ സംസ്കരണമാണെന്ന് നാഷനൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്‌മെന്റ് വക്താവ് സുൽത്താൻ അൽ-ഹാർത്തി വ്യക്തമാക്കി. ഇനായുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ സ്വീകരിച്ച മുൻകരുതലുകൾ വരും വർഷങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ട പ്രവർത്തനങ്ങൾ എന്നിവ അധികൃതർ വിലയിരുത്തും. 

Following a successful 2026 Hajj season with over 1.7 million pilgrims, Saudi authorities begin massive maintenance, dismantling, and cleaning operations across holy sites.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  5 days ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  5 days ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  5 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  5 days ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  5 days ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  5 days ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  5 days ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  5 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  5 days ago