HOME
DETAILS
MAL
കൊടുവള്ളിയില്‍ റോഡ് തടസപ്പെടുത്തി പടക്കം പൊട്ടിച്ച സംഭവം; മൂന്നുപേര്‍ പിടിയില്‍
June 01, 2026 | 12:25 PM
കൊടുവള്ളി: കൊടുവള്ളിയില്‍ റോഡ് തടസപ്പെടുത്തി പടക്കം പൊട്ടിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം സ്വദേശി വി അര്‍ഷാദ്, കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിദ് എന്നിവരെയാണ് പൊലിസ് പിടികൂടിയത്.
പെരുന്നാള്‍ ദിവസം രാത്രിയാണ് മൂവരും കൊടുവള്ളിയിലെ തിരക്കേറിയ ദേശീയ പാതയില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ യുവാക്കള്‍ പടക്കം നിറച്ച ബോക്‌സ് റോഡില്‍ വെച്ച് പൊട്ടിക്കുകയായിരുന്നു. ഇതോടെ ഗതാഗതം തടസപ്പെട്ടു. പിന്നാലെ യാത്രക്കാരും, നാട്ടുകാരും ഇറങ്ങിവന്ന് യുവാക്കളോട് കയര്‍ക്കുകയും, പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."