HOME
DETAILS

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഷാനിമോളും മുഹ്സിനും മത്സരരംഗത്ത്; നയപ്രഖ്യാപന നന്ദിപ്രമേയ ചർച്ചയ്ക്കും ഇന്ന് തുടക്കം

  
Web Desk
June 02, 2026 | 1:56 AM

deputy speaker election today shanimol vs muhsin

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യു.ഡി.എഫ് മുന്നണിയിൽ നിന്ന് അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാനും എൽ.ഡി.എഫിൽ നിന്ന് പട്ടാമ്പി എം.എ.എ മുഹമ്മദ് മുഹ്സിനുമാണ് മത്സരരംഗത്തുള്ളത്. സഭയിൽ 102 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഭരണപക്ഷ സ്ഥാനാർഥിയായ ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. വോട്ടെടുപ്പ് നടപടികൾ പൂർത്തിയായ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. തെര‍ഞ്ഞെടുപ്പിൽ നിന്ന് ബി.ജെ.പി വിട്ട് നിൽക്കും.

അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കും സഭയിൽ ഇന്ന് തുടക്കമാകും. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള സമകാലിക വിവാദങ്ങൾ ചർച്ചയിൽ ഉടനീളം ഉയർന്നുവരുമെന്നാണ് സൂചന. പിണറായി വിജയന്റെ വാടകവീട്ടിലെ ഇ.ഡി റെയ്ഡ്, വന്ദേമാതരം വിവാദം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാകും പ്രതിപക്ഷത്തിന്റെ ശ്രമം.

നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കാതിരുന്ന സംസ്ഥാന സർക്കാർ, ആർ.എസ്.എസിന് മുന്നിൽ പൂർണമായി വഴിപ്പെട്ടു എന്ന ആരോപണമാകും പ്രതിപക്ഷം പ്രധാനമായും ഉയർത്തുക. എന്നാൽ തൃശൂർ പൂരം കലക്കൽ അടക്കമുള്ള വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷ നീക്കങ്ങളെ പ്രതിരോധിക്കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. മറ്റ് അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളും സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

രാഷ്ട്രീയ മാറ്റങ്ങൾക്ക് ശേഷമുള്ള പുതിയ സഭാ സമ്മേളനത്തിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് ഇന്ന് തുടക്കമാകുന്നത്. നന്ദിപ്രമേയ ചർച്ചയിൽ മറ്റന്നാൾ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കും. തുടർന്നുള്ള സഭാ ചർച്ചകൾക്കെല്ലാം മുഖ്യമന്ത്രി വി.ഡി സതീശനായിരിക്കും സഭയിൽ മറുപടി നൽകുക.

 

The Kerala Legislative Assembly is scheduled to hold the election for the post of Deputy Speaker today, featuring a direct contest between Shanimol Usman (UDF) and P. Muhsin (LDF).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ പുനർമൂല്യനിർണയം: പോർട്ടലിലെ തകരാർ പരിഹരിച്ചു; ജൂൺ 6 വരെ അപേക്ഷിക്കാം

National
  •  5 hours ago
No Image

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ്: പ്രതികളായ ഉദ്യോ​ഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  5 hours ago
No Image

എ.ഡി.എം. നവീൻ ബാബുവിന്റെ മരണം: പമ്പിന് പിന്നിൽ 'അദൃശ്യ കൈകൾ'? ദുരൂഹത കൂട്ടി പങ്കാളിത്തക്കരാർ രേഖ മുക്കിയതായി സൂചന

Kerala
  •  5 hours ago
No Image

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ നടപടിക്ക് സാധ്യത; അന്വേഷണം നിർണായക ഘട്ടത്തിലേക്ക്

Kerala
  •  5 hours ago
No Image

യു.എ.ഇ വിപണിയിൽ നിന്ന് രണ്ട് കീടനാശിനികൾ പിൻവലിക്കാൻ ഉത്തരവ്

uae
  •  5 hours ago
No Image

‘ആ നമ്പർ ഇനി നിലവിലില്ല’; പിണറായി വിജയൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ റദ്ദാക്കി പൊതുഭരണ വകുപ്പ്

Kerala
  •  12 hours ago
No Image

ആർ‌സി‌ബിയുടെ നായകന്മാരിൽ വിരാട് കോഹ്‌ലി തന്നെ രാജാവ്! കിരീടം നേടിക്കൊടുത്ത പട്ടീദാറും കോഹ്‌ലിക്ക് കീഴിൽ തന്നെ

Cricket
  •  13 hours ago
No Image

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; ഉത്തര ഇസ്റാഈലിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാന്റെ അന്ത്യശാസനം; ബെയ്റൂട്ടിൽ തൊട്ടാൽ കനത്ത തിരിച്ചടി!

International
  •  13 hours ago
No Image

ആകാശത്ത് അയാൾക്ക് ഒരേയൊരു എതിരാളി അയാൾ മാത്രം; ആരും തൊടാത്ത സിംഹാസനത്തിൽ ഇന്നും ജർമ്മനിയുടെ 'ഹെഡ് മാസ്റ്റർ

Football
  •  14 hours ago
No Image

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം, പെൺകുട്ടി തനിച്ചായ നേരം നോക്കി വീട്ടിലെത്തി; ജ്യൂസിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് പീഡനം; പ്രതി പിടിയിൽ

Kerala
  •  15 hours ago

No Image

അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം, കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നെന്ന് ആക്ഷേപം

Kerala
  •  16 hours ago
No Image

2013-ൽ സഞ്ജു, 2023-ൽ ജയ്‌സ്വാൾ, ഇപ്പോൾ 2026-ൽ വൈഭവ്! രാജസ്ഥാനൊപ്പം ചരിത്രമെഴുതി സൂര്യവംശി; പുരസ്കാരങ്ങൾ വാരിക്കൂട്ടി യുവവിസ്മയം

Cricket
  •  17 hours ago
No Image

പാകിസ്താനിലേക്ക് ലോകകപ്പ് കളിക്കാൻ ഞങ്ങളില്ല! ബിസിസിഐ നിലപാടിന് മുന്നിൽ ഒടുവിൽ ഐസിസിയും വഴങ്ങി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വമ്പൻ പ്രഖ്യാപനങ്ങളും...

Cricket
  •  17 hours ago
No Image

വെറും ഫ്ലേവർ എയർ അല്ല, മാരക വിഷം; യുഎഇയിലെ കുട്ടികൾക്കിടയിൽ ഇ-സിഗരറ്റ് ആസക്തി കൂടുന്നതായി ഡബ്ല്യുഎച്ച്ഒ

uae
  •  17 hours ago