HOME
DETAILS

14–ാം വയസിലെ കൊലപാതകം; മുഹമ്മദലി പറഞ്ഞത് സത്യം?

  
June 03, 2026 | 3:57 AM

koodaranji murder case was what muhammad ali said true

കോഴിക്കോട്: ഉപദ്രവിക്കാനെത്തിയ ആളെ 14ാം വയസിൽ കൊലപ്പെടുത്തിയെന്ന 54കാരൻ മുഹമ്മദലിയുടെ വെളിപ്പെടുത്തൽ വെറും കുറ്റസമ്മതമല്ലായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. നാല് പതിറ്റാണ്ടോളം അജ്ഞാത മൃതദേഹമായി രേഖകളിൽ മാത്രം നിലനിന്നിരുന്ന യുവാവിനെ 40 വർഷത്തിനുശേഷം തിരിച്ചറിഞ്ഞതോടെയാണ് മുഹമ്മദലി പറഞ്ഞ കാര്യങ്ങളിൽ നിർണായക സ്ഥിരീകരണം ലഭിച്ചത്. 

1986ൽ കോഴിക്കോട് കൂടരഞ്ഞിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കണ്ണൂർ കുടിയാന്മല സ്വദേശി മോഹനനാണെന്നാണ് തിരുവമ്പാടി പൊലിസിന്റെ കണ്ടെത്തൽ. അതേസമയം മരിച്ചയാളുടെ ശരീരഭാഗങ്ങൾ സൂക്ഷിച്ചിട്ടില്ലാത്തതിനാൽ ഡി.എൻ.എ പരിശോധനയുൾപ്പെടെ ശാസ്ത്രീയ പരിശോധന നടത്തി സ്ഥിരീകരിക്കാൻ പൊലിസിന് സാധിച്ചിട്ടില്ല. എന്നാൽ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് 40 വർഷം മുമ്പുള്ള കൊലപാതകത്തിന്റെ ഇരയെ പൊലിസിന് തിരിച്ചറിയാനായത്. 

മുഹമ്മദലിയുടെ കുറ്റസമ്മതം

കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് നാടകീയ കുറ്റസമ്മതവുമായി 54 കാരനായ മുഹമ്മദലി മലപ്പുറം വേങ്ങര പൊലിസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മൂത്ത മകൻ മരിച്ചതും രണ്ടാമത്തെ മകന്റെ അപകടവുമെല്ലാം മാനസികമായി തളർത്തുകയും മുമ്പ് ചെയ്ത തെറ്റിനെ തുടർന്നാണ് ഇതെല്ലാം സംഭവിച്ചതെന്ന കുറ്റബോധവുമായിരുന്നു മുഹമ്മദലിയെ കുറ്റസമ്മതം നടത്താൻ പ്രേരിപ്പിച്ചത്. വേങ്ങര പൊലിസ് രജിസ്റ്റർ ചെയ്ത കേസ് കുറ്റകൃത്യം നടന്നത് തിരുവമ്പാടി സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേക്ക് മാറ്റി.

നേരറിയാൻ ഒരു വർഷം

1986 നവംബർ അവസാനമാണ് സംഭവം നടന്നതെന്നാണ് മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിൽ ജോസഫ് എന്നയാളുടെ തോട്ടത്തിൽ കൂലിപ്പണിക്കിടെ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ തോട്ടിലേക്ക് ചവിട്ടിവീഴ്ത്തിയെന്നും രണ്ടു ദിവസം കഴിഞ്ഞാണ് ഇയാൾ മരിച്ച വിവരം അറിഞ്ഞതെന്നുമായിരുന്നു മൊഴി. ഇതേ തുടർന്ന് തിരുവമ്പാടി പൊലിസ് കേസെടുത്ത് മുഹമ്മദലിയെ റിമാൻഡ് ചെയ്തു. തുടർന്ന് 1986ലെ രേഖകൾ പരിശോധിച്ച പൊലിസ്, കൂടരഞ്ഞിയിലെ തോട്ടിൽ വീണ് ഒരു യുവാവ് മരിച്ച കേസിന്റെ ഫയൽ കണ്ടെത്തി. എന്നാൽ ബന്ധുക്കളാരും എത്താത്തതിനാൽ മരിച്ചയാളെ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അപസ്മാര രോഗിയാണെന്ന നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദുരൂഹതകളില്ലെന്ന് കരുതി അജ്ഞാത മൃതദേഹമായി സംസ്‌കരിച്ച് കേസ് അവസാനിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

തുണയായി രേഖാചിത്രം
 
മുഹമ്മദലിയുടെ മൊഴിയെ തുടർന്ന് മെഡിക്കൽ കോളജിൽനിന്ന് ശേഖരിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസനാളത്തിൽ ചെളി കയറിയാണ് മരണമെന്നും കണ്ടെത്തി. തോട്ടിലേക്ക് തള്ളിവീഴ്ത്തിയെന്ന മുഹമ്മദലിയുടെ മൊഴിയുമായി ഇത് പൊരുത്തപ്പെടുന്നതായി പൊലിസ് വിലയിരുത്തി. 
പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലിസ് തയാറാക്കിയ രേഖാചിത്രമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അന്ന് മരിച്ചയാളെ ജോലിക്കായി ഇരിട്ടിയിൽനിന്ന് ചിലർ കൊണ്ടുവന്നതാണെന്ന് ജോസഫിന്റെ മകൻ ദേവസ്യ മൊഴി നൽകിയതിനെ തുടർന്ന് പൊലിസ് അവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനിടെയാണ് രേഖാചിത്രം കണ്ട് മോഹനന്റെ സഹോദരൻ പൊലിസിനെ സമീപിച്ചത്. 22ാം വയസിൽ വീടുവിട്ടിറങ്ങിയ സഹോദരനെ കുടുംബാംഗങ്ങൾ രേഖാചിത്രം കണ്ട് തിരിച്ചറിഞ്ഞതായും അദ്ദേഹം അറിയിച്ചു. 

ദേവസ്യയുടെ മൊഴിയും മറ്റ് സാഹചര്യ തെളിവുകളും ഇതു സാധൂകരിച്ചതോടെയാണ് മരിച്ചത് മോഹനനാണെന്ന നിഗമനത്തിൽ പൊലിസ് എത്തിയത്. ഇൻസ്പക്ടർ കെ. പ്രശാന്ത്, എസ്.ഐ ജോർജ്, സി.പി.ഒ സി. ഉജേഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

വീണ്ടും കൊലപാതകം

ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ മറ്റൊരാളെ കൊലപ്പെടുത്തിയെന്നും മുഹമ്മദലി മൊഴി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നടക്കാവ് പൊലിസ് രജിസ്റ്റർ ചെയ്ത പഴയ കേസ് കണ്ടെത്തിയെങ്കിലും കൊല്ലപ്പെട്ടയാൾ ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

 

In a bizarre and dramatic turn of events in Kerala, a 54-year-old man named Muhammadali (formerly known as Antony) walked into a police station and confessed to a murder he committed nearly 40 years ago when he was just 14 years old



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  7 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  7 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  7 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  7 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  7 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  7 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  7 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  7 days ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  7 days ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  7 days ago