HOME
DETAILS

മയക്കുമരുന്ന് കേസുകളിൽ കടുത്ത നടപടി; ഒരിക്കൽ പിടിക്കപ്പെട്ട് വീണ്ടും കുറ്റമാവർത്തിച്ചാൽ കാത്തിരിക്കുന്ന എട്ടിന്റെ പണി 

  
Web Desk
June 03, 2026 | 3:07 PM

kerala police is preparing to take strict action in drug-related cases says thrissur district police

തൃശൂർ: മയക്കുമരുന്ന് കേസുകളിൽ കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങി കേരള പൊലിസ്. ഒരിക്കൽ പിടിക്കപ്പെട്ട് വീണ്ടും കുറ്റം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് നടപടി. 

ഒരിക്കൽ ശിക്ഷിക്കപ്പെട്ടവർ വീണ്ടും അതേ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കഠിനമായ ശിക്ഷ ഉറപ്പാക്കുന്ന നിയമനടപടികളാണ് തൃശൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്. ഈ നിയമപ്രകാരം കുറ്റം ചെയ്യുകയോ, അതിന് ശ്രമിക്കുകയോ, പ്രേരണ നൽകുകയോ, തയ്യാറെടുപ്പുകൾ നടത്തുകയോ അല്ലെങ്കിൽ ഗൂഢാലോചനയിൽ പങ്കാളിയാവുകയോ ചെയ്ത് ശിക്ഷിക്കപ്പെട്ട ഒരാൾ വീണ്ടും കുറ്റം ആവർത്തിച്ചാൽ എൻ.ഡി.പി.എസ്. നിയമത്തിലെ 31ാം വകുപ്പ് പ്രകാരം കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം രണ്ടാമതോ അതിനുശേഷമോ കുറ്റം ആവർത്തിക്കുന്നവർക്ക് ആ കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി കഠിന തടവിന്റെ ഒന്നര ഇരട്ടി വരെ തടവ് ശിക്ഷയായും, പരമാവധി പിഴത്തുകയുടെ ഒന്നര ഇരട്ടി വരെ പിഴയായും വർദ്ധിപ്പിച്ചു നൽകാൻ ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്.

അതേസമയം മയക്കുമരുന്ന് മാഫിയക്കെതിരേ സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ നിയമനടപടികൾ സ്വീകരിച്ചു വരുന്ന ജില്ലകളിലൊന്നാണ് തൃശൂർ റൂറലെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.  കുറ്റവാളികൾക്ക് നിയമത്തിന്റെ പരമാവധി ശിക്ഷ ഉറപ്പാക്കി മയക്കുമരുന്ന് വ്യാപനം പൂർണമായും തടയുകയാണ് പോലീസ് ലക്ഷ്യമിടുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ സർവകലാശാലയിൽ വൻ മൂല്യനിർണ്ണയ വീഴ്ച; 29 നിയമ വിദ്യാർഥികൾക്ക് പൂജ്യം മാർക്ക്, പ്രതിഷേധത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ ഫലം തിരുത്തി

National
  •  15 days ago
No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഏറ്റെടുക്കുന്നത് നീട്ടി അൽഹിന്ദ്; കാരണം വിശദീകരിച്ച് കമ്പനി

uae
  •  15 days ago
No Image

യുഎഇയിൽ നാളെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  15 days ago
No Image

കനത്ത മഴ തുടരുന്നു; തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  15 days ago
No Image

തൃണമൂൽ കോൺ​ഗ്രസിൽ വൻ രാഷ്ട്രീയ അട്ടിമറി; മമതയെ ഞെട്ടിച്ച് കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം വിമതർ പിടിച്ചെടുത്തു

National
  •  15 days ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പങ്കുവെച്ച് അബുദബി പൊലിസ്

uae
  •  15 days ago
No Image

ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവമോർച്ച നേതാവിനെതിരെ കേസ്, സംസ്ഥാനവ്യാപക പണിമുടക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

National
  •  15 days ago
No Image

കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതിമാരുടെ ആത്മഹത്യാശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

Kerala
  •  15 days ago
No Image

‌അബുദബിയിലെ പള്ളികൾക്ക് സമീപം അനധികൃത പാർക്കിംഗ്: കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ; നിയമം ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ

uae
  •  15 days ago
No Image

കനത്ത മഴ: നെല്ലിയാമ്പതി ചുരത്തിൽ യാത്രാനിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ; ലംഘിച്ചാൽ കർശന നടപടി

Kerala
  •  15 days ago

No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  15 days ago
No Image

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

Kerala
  •  15 days ago
No Image

3 മണിക്കൂർ ഡ്രൈവിംഗിൽ നിന്ന് 1.40 മണിക്കൂർ ട്രെയിൻ യാത്രയിലേക്ക്; അബ്ദുൾറഹ്മാന്റെ ജീവിതം മാറ്റിമറിച്ച് ഇത്തിഹാദ് റെയിൽ

uae
  •  15 days ago
No Image

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍; മെറ്റ ഉദ്യോഗസ്ഥരേ വിളിച്ചുവരുത്താന്‍ കേന്ദ്രത്തിന്റെ നീക്കം

National
  •  15 days ago