HOME
DETAILS

പിജി വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി, സ്ഥലംമാറ്റി

  
June 05, 2026 | 3:40 AM

mental harassment complaints Two professors transferred from Kozhikode medical college



കോഴിക്കോട്: പിജി വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് അധ്യാപകര്‍ക്കെതിരെ അധികൃതരുടെ കര്‍ശന നടപടി. വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡോ. അനിതാ കുമാരി, ഡോ. സി.ഐ സ്മിത എന്നിവരെയാണ് സ്ഥലം മാറ്റിയത്. വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക കമ്മീഷന്റെ റിപോര്‍ട്ടിന്മേലാണ് ഈ അടിയന്തര നടപടി.

പൊതുവേദികളിലും രോഗികളുടെ സാന്നിധ്യത്തിലും അധ്യാപകര്‍ തങ്ങളെ നിരന്തരം അപമാനിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടി 12 പിജി വിദ്യാര്‍ത്ഥികളാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും പിജി ഗ്രീവന്‍സ് സെല്ലിനും പരാതി നല്‍കിയത്. മാസങ്ങളായി തുടരുന്ന ഈ പരസ്യ അധിക്ഷേപവും മാനസിക പീഡനവും കാരണം സഹപാഠികളില്‍ പലരും കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടതായും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് അധ്യാപകര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ സ്ഥലംമാറ്റത്തില്‍ കലാശിച്ചത്.

 

Following complaints from 12 PG students about ongoing mental harassment and public humiliation, two professors from Kozhikode Medical College have been transferred based on an enquiry report.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടക്കെണിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ: നഷ്ടം 78,851 കോടിയായി; തന്ത്രപ്രധാനമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ശുപാർശ

Kerala
  •  2 hours ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണ സംഘത്തിൽ സിപിഎം അനുകൂലികളായ പൊലിസ് ഉദ്യോഗസ്ഥരെന്ന് പരാതി; ആദ്യ യോഗം ഇന്ന് വടകരയിൽ

Kerala
  •  2 hours ago
No Image

തമിഴ്‌നാട് സ്വദേശിയുടെ കട വ്യാപാരികള്‍ പൂട്ടിപ്പിച്ചു; രാത്രിയോടെ ഒത്തുചേര്‍ന്ന് തുറപ്പിച്ച് നാദാപുരത്തുകാര്‍

Kerala
  •  2 hours ago
No Image

പരീക്ഷാ പോർട്ടലുകളിലെ സുരക്ഷാപ്പിഴവ് കണ്ടെത്തി തിരുത്തിച്ചത് 16കാരൻ മലയാളി വിദ്യാർഥി; ആദ്യം പേടിച്ച് മാതാപിതാക്കൾ, ഒടുവിൽ രാജ്യത്തിന്റെ കൈയടി

National
  •  2 hours ago
No Image

താമരശ്ശേരി ചുരത്തില്‍ ഹെവി വാഹനങ്ങള്‍ക്ക് വിലക്ക്; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കലക്ടര്‍

Kerala
  •  2 hours ago
No Image

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  3 hours ago
No Image

യു.എ.ഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും: രാജ്യവ്യാപകമായി ജാഗ്രതാ നിർദേശം | UAE Weather Alert

uae
  •  3 hours ago
No Image

'കോടിയേരിയുടെ മരണശേഷം പാർട്ടി തിരിഞ്ഞുനോക്കിയില്ല, ആവശ്യത്തിന് വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല'; എം.വി ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി വിനോദിനി കോടിയേരി

Kerala
  •  3 hours ago
No Image

'പണി സിമന്റ് ചാക്ക് പൊട്ടിക്കൽ മാത്രം, കൂലി 1200 രൂപ, 50 ചാക്കിന് മുകളിൽ പോയാൽ അധികക്കൂലി വേണം'; ചങ്ങനാശ്ശേരിയിൽ സി.ഐ.ടി.യു നേതാവിന്റെ ഭീഷണിയിൽ കരാറുകാരൻ റോഡ് പണി നിർത്തി

Kerala
  •  3 hours ago
No Image

സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു; നാളെ പുലർച്ചെ എത്തും; അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആശങ്ക; സുരക്ഷ മുൻനിർത്തി കുടുംബം മാറിത്താമസിച്ചു

National
  •  3 hours ago