യു.ഡി.എഫ് ഓഫിസിൽ ക്ഷേമപെൻഷൻ വിതരണം; ജീവനക്കാരനെ ചുമതലയിൽനിന്ന് നീക്കി
തിരുവനന്തപുരം: മലപ്പുറത്തെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ കളത്തുംപടി, ഷാപ്പിൻകുന്ന് വാർഡുകളിലെ ക്ഷേമപെൻഷൻ വിതരണം യു.ഡി.എഫ് ഓഫിസിൽ വച്ച് നടത്തിയതിൽ വിശദീകരണവുമായി മന്ത്രി കെ.എം ഷാജി.
പെൻഷൻ വിതരണ ചുമതലയുള്ള ജീവനക്കാരന് പനി ബാധിച്ചതിനാൽ ഗുണഭോക്താക്കളുടെ ആവശ്യപ്രകാരം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ മുൻവശത്ത് വച്ച് പെൻഷൻ വിതരണം ആരംഭിക്കുകയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് സമീപത്തെ മുറിയിലേക്ക് മാറ്റുകയാണുണ്ടായതെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് വിശദീകരണം നൽകിയതെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ഇങ്ങനെ പെൻഷൻ വിതരണം ചെയ്തത് ശരിയായില്ല. പെൻഷൻ വിതരണം നടത്തിയ ജീവനക്കാരനെ ചുമതലകളിൽ നിന്ന് നീക്കം ചെയ്തതായി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
a cooperative bank employee was removed from duty after he distributed government welfare pensions inside a udf committee office. the action was taken following a complaint that distributing state-funded pensions at a political party office violates official rules.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."