HOME
DETAILS

വേലി പൊട്ടിയാൽ വിരൽത്തുമ്പിലറിയാം; സോളാർ ഫെൻസുകൾ നിരീക്ഷിക്കാൻ വനംവകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ

  
Web Desk
June 06, 2026 | 1:32 AM

Forest Departments online portal to monitor solar fences

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവികൾ കാടിറങ്ങി മനുഷ്യജീവനും കൃഷിക്കും ഭീഷണിയാകുന്നത് വർധിക്കുന്ന സാഹചര്യത്തിൽ  സോളാർ ഫെൻസിങ്ങുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ  ഒാൺലൈൻ പോർട്ടലുമായി വനംവകുപ്പ്.  വനാതിർത്തികളിലെ സോളാർ ഫെൻസുകളുടെ അറ്റകുറ്റപ്പണികൾ,  പ്രവർത്തനക്ഷമത എന്നിവ സംബന്ധിച്ച തത്സമയ വിവരങ്ങൾ ശേഖരിക്കുന്നത് ഇതുവരെ ഏറെ ശ്രമകരമായിരുന്നു. ഈ പ്രായോഗിക ബുദ്ധിമുട്ട് പൂർണമായി പരിഹരിക്കുന്നതിനായാണ് പുതിയ ഓൺലൈൻ പോർട്ടലിന് രൂപം നൽകിയിരിക്കുന്നത്.  സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും  പരിധിയിൽ വരുന്ന സോളാർ ഫെൻസുകളുടെ നിലവിലെ പ്രവർത്തനക്ഷമത ഈ ഓൺലൈൻ പോർട്ടലിലൂടെ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. സെന്‍ട്രലൈസ്ഡ് സോളാര്‍ ഫെന്‍സിങ് മോണിറ്ററിങ് സിസ്റ്റവും  ഓട്ടോമാറ്റിക് ഫാള്‍ട്ട് ഡിറ്റക്ഷന്‍ സിസ്റ്റവും സജ്ജമാക്കുന്നതോടെ ഫെൻസുകൾ നിർദിഷ്ട സമയക്രമത്തിൽ കൃത്യമായി പരിശോധിക്കപ്പെടുന്നുണ്ടോ എന്ന് ഉയർന്ന ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ കഴിയും. പ്രവർത്തനരഹിതമായ ഭാഗങ്ങൾ കണ്ടെത്തിയാൽ അവിടെ ഉടൻ തന്നെ അറ്റകുറ്റപ്പണി ആരംഭിക്കാനും വനം വകുപ്പിന് ഈ സംവിധാനം വഴി വേഗത്തിൽ സാധിക്കും.

100 കിലോമീറ്റര്‍ പുതിയ സൗരോർജ വേലി 100 ദിവസത്തിനുള്ളില്‍ നിർമിക്കാനും വനംവകുപ്പ് പദ്ധതിയിടുന്നുണ്ട്.  ജനവാസമേഖലയോട് ചേര്‍ന്നുള്ള വനാതിര്‍ത്തികളില്‍ നിലവില്‍ സംസ്ഥാനത്ത് 2,000 കിലോമീറ്റര്‍ നീളത്തില്‍ സൗരോർജ വേലികളുണ്ട്.  ഇവ പൂർണമായും പ്രവര്‍ത്തനക്ഷമമാക്കുന്നതിനോടൊപ്പമാണ് 100 കിലോമീറ്റര്‍ സൗരോർജവേലി നിര്‍മിക്കുന്നതെന്ന് വനംമന്ത്രി ഷിബു ബേബിജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അപകടകാരികളായ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാന്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഷൂട്ടര്‍മാരുടെ ലിസ്റ്റ് തയാറാക്കും.  ഇതിനാവശ്യമായ കൂടുതല്‍ അധികാരങ്ങള്‍ പഞ്ചായത്തുകള്‍ക്ക് നല്‍കും. ത്രിതല പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന കർമപദ്ധതിയും ഈ മാസം 15 ന് ആരംഭിക്കും.  വയനാട്, കോതമംഗലം, മൂന്നാര്‍ മേഖലകള്‍ക്കായി പ്രത്യേക പാക്കേജുകള്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലുവര്‍ഷം, കാട്ടുപന്നികളെടുത്തത് 34 ജീവനുകള്‍; ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വീണ്ടും കേരളം

Kerala
  •  4 hours ago
No Image

'പാറ്റ' പ്രക്ഷോഭം ഇന്ന്; കണ്ണുനട്ട് രാജ്യം

National
  •  5 hours ago
No Image

കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാൻ വകുപ്പ് ലയനം; സാധ്യതാപഠനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം

Kerala
  •  5 hours ago
No Image

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ചു

Kerala
  •  12 hours ago
No Image

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം? ഐഎസ്എൽ ക്ലബ്ബുകൾ അടച്ചു പൂട്ടലിന്റേ വക്കിലെത്താനുള്ള കാരണങ്ങൾ...

Football
  •  12 hours ago
No Image

റോഡിൽ സ്റ്റേജ് കെട്ടി ഗതാഗതം തടസ്സപ്പെടുത്തി; ഫ്ലക്സിൽ മേയറുടെ പടം, തള്ളിപ്പറഞ്ഞ് മേയർ; ഒടുവിൽ സംഘടനയ്‌ക്കെതിരെ കേസ്

Kerala
  •  13 hours ago
No Image

സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം! കള്ളക്കളി പൊക്കി വിജിലൻസ്; ഡോക്ടർക്കെതിരെ കേസെടുക്കും

crime
  •  13 hours ago
No Image

സച്ചിൻ ടെണ്ടുൽക്കറുടെ ആ 'അമാനുഷിക' റെക്കോർഡിന് തൊട്ടരികിൽ ജോ റൂട്ട്; ലോർഡ്സിൽ പിറന്നത് പുതു ചരിത്രം!

Cricket
  •  14 hours ago
No Image

ഒറിജിനലിനെ വെല്ലുന്ന ലോഗോ, എഐ ഡിസൈൻ; ലോകകപ്പ് ലഹരിയിൽ യുഎഇയിലെ ഫുട്ബോൾ പ്രേമികളെ പാട്ടിലാക്കാൻ സൈബർ ക്രിമിനലുകൾ

uae
  •  14 hours ago
No Image

ബിജെപി വിട്ട അണ്ണാമലൈയ്ക്ക് വൻ ജനപിന്തുണ; 'വി ദ ലീഡേഴ്‌സി'ൽ മണിക്കൂറുകൾക്കകം എട്ട് ലക്ഷം വളണ്ടിയർമാർ

National
  •  14 hours ago