HOME
DETAILS

ഡല്‍ഹി ഹോട്ടല്‍ തീപിടുത്തതിന് കാരണം ഹോട്ടല്‍ ജീവനക്കാരന്റെ അനാസ്ഥ?; അറസ്റ്റ്, അന്വേഷണം തുടരുന്നു

  
June 06, 2026 | 7:06 AM

delhi-hotel-fire-staff-negligence-arrest-investigation-continues

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ ഹോട്ടലിന് തീപിടിച്ച് 21 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹോട്ടലില്‍ ജോലിചെയ്തിരുന്ന പാചകക്കാരന്‍ അറസ്റ്റില്‍. ഇയാളുടെ അനാസ്ഥയാണ് അപകടത്തിലേക്ക് വഴിവെച്ചതെന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ് ഇയാളെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. 

അതേസമയം, സംഭവത്തില്‍ ഹോട്ടലുടമ ലാവ്കേശ് ബജാജിനെ ഡല്‍ഹി പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടലില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ താമസിപ്പിച്ചിരുന്നുവെന്നും അഗ്‌നിസുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ലെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാള്‍ക്കെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 

തീപിടിത്തം നടക്കുമ്പോള്‍ ലാവ്കേശ് ബജാജ് ഹോട്ടലിലുണ്ടായിരുന്നുവെന്നും തീ ആളിപ്പടര്‍ന്നപ്പോള്‍ പരിഭ്രാന്തനായി അതിവേഗത്തില്‍ വാഹനമോടിച്ച് പുറത്ത് പോകുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. 

തീപിടിത്തത്തില്‍ കാര്യമായി പരുക്കേറ്റ 13 വിദേശികളടക്കം 15 പേര്‍ സാകേതിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതില്‍ ആറുപേര്‍ വെന്റിലേറ്ററിലാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ 10 ലക്ഷവും പരുക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ മരിച്ചവരില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള എട്ടുപേരുണ്ട്.

അപകടത്തില്‍ മരിച്ചവരില്‍ 17 പേര്‍ വിദേശികളാണ്. ലൈബീരിയ, നൈജീരിയ, മൊസംബിക്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഫ്‌ളോറിഷ് സ്റ്റേ ബെഡ് ആന്‍ഡ് ബ്രേക്ക് ഫാസ്റ്റ് ഹോട്ടലിന്റെ ബേസ്‌മെന്റില്‍നിന്നാണ് തീ പടര്‍ന്നത്. അഞ്ചുനില ഹോട്ടലിന്റെ അടുക്കളയായിരുന്നു താഴെയുണ്ടായിരുന്നത്. തീ അതിനോട് ചേര്‍ന്നുണ്ടായിരുന്ന മിക്കാസ ഇന്‍ ഹോട്ടലിലേക്കും വ്യാപിച്ചു. രണ്ടു ഹോട്ടലുകളും ഒരേ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. രണ്ടിനെയും ഒരു മതില്‍ വേര്‍തിരിക്കുക മാത്രമാണ് ചെയ്തിരുന്നത്. അഗ്‌നിരക്ഷാ സേന എത്താന്‍ വൈകിയതും രക്ഷാപ്രവര്‍ത്തനത്തിനു തടസമായി.

കെട്ടിടത്തില്‍ അഗ്‌നിരക്ഷാ സൗകര്യങ്ങളില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഹോട്ടലിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നില്ല. തുറക്കാന്‍ കഴിയാത്ത ജനലുകളാണ് ഹോട്ടലിന്റെ പലഭാഗത്തുമുണ്ടായിരുന്നത്.

സെന്‍സര്‍ ഉപയോഗിച്ച് തുറക്കുന്ന ഗേറ്റുകള്‍ കത്തിയതോടെ പ്രവര്‍ത്തിക്കാതായി. ആറു മുറികള്‍ക്ക് മാത്രം അനുമതിയുണ്ടായിരുന്ന ഹോട്ടലില്‍ നിയമവിരുദ്ധമായി 25 മുറികളുണ്ടായിരുന്നുവെന്നും പൊലിസ് വ്യക്തമാക്കി.  ഹോട്ടല്‍ മുറികള്‍ ഇടുങ്ങിയത് മരണസംഖ്യ കൂടാന്‍ കാരണമായി. 

 

 

Authorities investigating the hotel fire in Delhi suspect that negligence by a hotel employee may have contributed to the incident. A staff member has been arrested in connection with the case, and officials are continuing their probe to determine the exact cause of the fire and whether safety protocols were violated.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago