HOME
DETAILS

മാധ്യമപ്രവര്‍ത്തകന്‍ ഐ സമീല്‍ അന്തരിച്ചു

  
Web Desk
June 07, 2026 | 5:07 AM

 journalist i sameel passes away

മലപ്പുറം: മാധ്യമപ്രവര്‍ത്തകനും ചരിത്ര ഗവേഷകനുമായ ഐ സമീല്‍ അന്തരിച്ചു. 49 വയസായിരുന്നു. തായ്ലാന്‍ഡില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ടൂറിസ്റ്റ് വര്‍ക്കുമായി ബന്ധപ്പെട്ട് പോയതായിരുന്നു.  മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

നാലാം തിയതിയാണ് സമീല്‍ ടൂര്‍ മാനേജരായി തായ്ലാന്‍ഡില്‍ എത്തുന്നത്. ഇന്ന് രാവിലെ പുറത്ത് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മാധ്യമം ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായി മലപ്പുറത്തും കോഴിക്കോട് ഡെസ്‌കിലും ജോലി ചെയ്തിട്ടുണ്ട്. നാടക പ്രവര്‍ത്തകനും സിനിമാ സാംസ്‌കാരിക നിരൂപകനുമായിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 

മലബാര്‍ സമര ചരിത്രത്തില്‍ അറിയാപ്പെടാതിരുന്ന നിരവധി സംഭവങ്ങള്‍ അദ്ദേഹം തന്റെ ഗവേഷണത്തിലൂടെ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. നിലവില്‍ വിവിധ രാജ്യങ്ങളിലേക്ക് സഞ്ചാരികളുമായി പോകുന്ന ടൂര്‍ മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റ്യാടിപ്പുഴയിലെ കുത്തൊഴുക്കില്‍ ദാരുണാന്ത്യം; മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും ഒഴുക്കില്‍പ്പെട്ടു, വിറങ്ങലിച്ച് നാട്

Kerala
  •  2 hours ago
No Image

'ബുള്ളറ്റുകള്‍ ആ കുഞ്ഞു തലയോട്ടിയും കടന്ന് അവന്റെ ഉമ്മയുടെ കവിളില്‍ തറച്ചു' ഇസ്‌റാഈല്‍ കൊന്ന ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ വല്ലിമ്മ പറയുന്നു

International
  •  2 hours ago
No Image

എൻ.സി.പി (എസ്.പി ) പിളർപ്പ്; അണികളെയും നേതാക്കളെയും കൂടെനിർത്താൻ ഇരുപക്ഷവും

Kerala
  •  3 hours ago
No Image

സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട; സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

Kerala
  •  3 hours ago
No Image

ലബനാന്റെ മൂന്ന് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി ഇസ്‌റാഈല്‍ 

International
  •  3 hours ago
No Image

സുരേഷ് കുമാറിന്റെ ആത്മകഥ; സി.പി.എമ്മിന് പുതിയ തലവേദന

Kerala
  •  3 hours ago
No Image

'ബലോന്‍ ദ് ഓര്‍ ഇവിടെ സുരക്ഷിതമായിരിക്കുമോ'; കളിമുറ്റത്തെ ചിരിപ്പിച്ച സലിം കുമാറിന്റെ കായിക കൗതുകങ്ങള്‍

Kerala
  •  4 hours ago
No Image

കാലവർഷമെത്തി രണ്ട് ദിവസത്തിനിടെ ഏഴ് മരണം; മരണക്കെണിയായി 'ഹൈഡ്രോപ്ലാനിങ്'

Kerala
  •  4 hours ago
No Image

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  4 hours ago
No Image

സുപ്രഭാതം കരിയർ ക്ലിനിക്കിന് ഇന്ന് മണ്ണാർക്കാട്ട് സമാപനം

Kerala
  •  5 hours ago