HOME
DETAILS

യുഎഇ ആണവ നിയന്ത്രണ അതോറിറ്റിക്ക് പുതിയ ഡയറക്ടര്‍ ജനറലിനെ നിയമിച്ച് പ്രസിഡന്റ്

  
June 08, 2026 | 3:35 AM

UAE President Appoints New Director General for Nuclear Regulation Authority

അബുദബി: യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്റെ (FANR) പുതിയ ഡയറക്ടര്‍ ജനറലായി ഹമദ് അലി മുഹമ്മദ് അല്‍ കാബിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിയമിച്ചു. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച ഫെഡറല്‍ ഉത്തരവ് പ്രസിഡന്റ് പുറപ്പെടുവിച്ചത്.
ആണവോര്‍ജ്ജം, ആണവ സുരക്ഷ, ആണവായുധ വ്യാപന നിരോധനം എന്നീ മേഖലകളില്‍ അന്താരാഷ്ട്ര സംഘടനകളുമായും വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായും ഉള്ള യുഎഇയുടെ പ്രധാന ആശയവിനിമയ പ്രതിനിധിയായി അല്‍ കാബി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയിലടക്കം (IAEA) യുഎഇയെ പ്രതിനിധീകരിച്ച അദ്ദേഹം മുന്‍പ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്റെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ഡെപ്യൂട്ടി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലെ പര്‍ഡ്യൂ സര്‍വകലാശാലയില്‍ നിന്ന് ന്യൂക്ലിയര്‍ എഞ്ചിനീയറിംഗില്‍ ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. യുഎഇയുടെ നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഇദ്ദേഹത്തിന് 'ഓര്‍ഡര്‍ ഓഫ് സായിദ് സെക്കന്‍ഡ് ക്ലാസ്' ബഹുമതി ലഭിച്ചിരുന്നു.
2015 മുതല്‍ ഈ പദവിയിലുണ്ടായിരുന്ന ക്രിസ്റ്റര്‍ വിക്ടേഴ്‌സണ് പകരമാണ് അല്‍ കാബിയുടെ നിയമനം. യുഎഇയിലെ ആണവ സുരക്ഷ, റേഡിയേഷന്‍ സംരക്ഷണം, ആഗോള ആണവ കരാറുകള്‍ നടപ്പിലാക്കല്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്ന സ്വതന്ത്ര നിയന്ത്രണ സമിതിയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍. രാജ്യത്തെ ആണവോര്‍ജ്ജ നിലയങ്ങളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നത് ഈ സമിതിയാണ്.

Summary: UAE President Sheikh Mohamed bin Zayed Al Nahyan has issued a federal decree appointing Hamed Ali Mohammed Al Kaabi as the new Director General of the Federal Authority for Nuclear Regulation (FANR).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  3 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago