HOME
DETAILS

മുസാഹ്മിയ വാഹനാപകടം: മരിച്ച കൊല്ലം സ്വദേശി ഷുഹൈബിന്റെ മൃതദേഹം റിയാദില്‍ മറവ്‌ചെയ്തു

  
June 09, 2026 | 2:20 AM

Kollam Native Who Died in Muzahmiyah Car Accident Buried in Riyadh

റിയാദ്: സഊദി അറേബ്യയിലെ റിയാദിന് സമീപം മുസാഹ്മിയയിലുണ്ടായ റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം ഖബറടക്കി. കൊല്ലം കരിങ്ങന്നൂര്‍ സ്വദേശി അബ്ദുല്‍ റഷീദിന്റെ മകനായ ഷുഹൈബ് (33) ആണ് കഴിഞ്ഞദിവസം അപകടത്തില്‍ മരണപ്പെട്ടത്. മുസാഹ്മിയയിലെ പൊതു ഖബര്‍സ്ഥാനിലാണ് മയ്യിത്ത് മറവ് ചെയ്തത്.
ജോലി സമയത്തിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ഷുഹൈബ് സഞ്ചരിച്ചിരുന്ന ഡബിള്‍ ഡോര്‍ പിക്കപ്പ് വാഹനം അപകടത്തില്‍പ്പെടുന്നത്. മുസാഹ്മിയയിലെ അല്‍ ബക്കറക് പ്രദേശത്തിന് സമീപം വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകട സമയത്ത് ഷുഹൈബ് തന്നെയാണ് വാഹനമോടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. എന്നാല്‍, വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളി ഉള്‍പ്പെടെയുള്ള മറ്റ് മൂന്ന് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ആവശ്യമായ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ഖബറടക്കിയത്. കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനറും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ നിസാര്‍ റാവുത്തര്‍, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി എന്നിവരുടെ നേതൃത്വത്തിലാണ് മരണാനന്തര നടപടിക്രമങ്ങള്‍ ഏകോപിപ്പിച്ചത്. ഷുഹൈബിന് ഭാര്യയും നാല് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.

English Summary: The mortal remains of Shuhaib (33), a native of Karingannoor in Kollam, Kerala, whot ragically lost his life in a road accident near Riyadh, have been laid to rest. The burial took place at the public cemetery in Muzahmiyah.
The accident occurred near the Al Bakarak area in Muzahmiyah when the double-door pickupt ruck driven by Shuhaib lost cotnrol and overturned while he was returning to his accommodation after work. Shuhaib sustained severe injuries and died on the spot. Fortunately, three other passengers in the vehicle, including another Malayali, escaped unhurt without any injuries.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  4 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago