കൃഷിഭവനില്‍ കള്ളന്‍ കയറി; കാമറകളും ടാബുകളും നഷ്ടപ്പെട്ടു
എടപ്പാള്‍: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന വട്ടംകുളം കൃഷിഭവനിലും സമീപത്തുള്ള കൃഷി അസിസ്റ്റന്റ് ഓഫിസിലും വനിതാ കാന്റീനിലും കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നു.
അറുപതിനായിരത്തിലധികം രൂപ വിലവരുന്ന കാമറകളും ടാബുകളും നഷ്ടപ്പെട്ടു. കൃഷിഭവനിലെ ഫയലുകളും മേശകളും വാരിവലിച്ചിട്ട നിലയിലാണ്.
ഓഫിസുകളുടെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. കൃഷിഭവനില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപ വിലവരുന്ന ഡിജിറ്റല്‍ കാമറയും പതിനേഴായിരം രൂപ വിലവരുന്ന ഹാന്റികാമും പതിനയ്യായിരം രൂപയുടെ ടാബുകളുമാണ് മോഷണംപോയത്. മൂന്നു കാമറകളാണ് നഷ്ടപ്പെട്ടതെങ്കിലും ഒരെണ്ണം സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെണ്ടത്തി. ഇതോടൊപ്പം മറ്റെവിടെനിന്നോ മോഷ്ടിച്ചതെന്നു സംശയിക്കുന്ന ടാബും ഉപേക്ഷിച്ച നിലയില്‍ കണ്ടെണ്ടത്തിയിട്ടുണ്ടണ്ട്.
കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസിലും വനിതാ കാന്റീനിലും പൂട്ട് തകര്‍ത്ത് മോഷ്ടാവ് അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."