കോഴിക്കോട് വീണ്ടും നിപ? : രോഗലക്ഷണങ്ങളോടെ ഓരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്ക് അയച്ചു
കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ ഭീതി. രോഗലക്ഷണങ്ങളുമായി ഒരാള്‍ ചികിത്സയില്‍. ഫറോക്ക് സ്വദേശിയായ 43കാരനെയാണ് രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം നാളെ വൈകിട്ട് ലഭിക്കും
അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍.
എന്താണ് നിപാ വൈറസ് ?
നിപാ വൈറസ് ഒരു സൂനോട്ടിക് വൈറസാണ്, അതായത് ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നു. പഴംതീനി വവ്വാലുകളിൽ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരുന്നതാണ് നിപാ വൈറസ്. 1998-1999 കാലഘട്ടത്തിൽ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞ മലേഷ്യയിലെ സുംഗൈ നിപ്പ എന്ന ഗ്രാമത്തിൽ നിന്നാണ് വൈറസിന് ഈ പേര് ലഭിച്ചത്. സാധാരണയായി, ഈ വൈറസ് നായ്ക്കൾ, കുതിരകൾ, പന്നികൾ തുടങ്ങിയ മൃഗങ്ങളെ ബാധിക്കുന്നു. നിപ വൈറസ് മനുഷ്യരിലേക്ക് പടർന്നാൽ അത് ഗുരുതരമായ അണുബാധയ്ക്ക് കാരണമായേക്കാം, അത് മരണത്തിലേക്ക് നയിച്ചേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."