HOME
DETAILS

ഗള്‍ഫ് മേഖലയിലെ യു.എസ് സൈനികത്താവളങ്ങള്‍ക്ക് നേരെ തിരിച്ചടിച്ച് ഇറാന്‍; ഹോര്‍മുസ് ഇടനാഴി അടച്ചു 

  
Web Desk
June 11, 2026 | 3:52 AM

iran us conflict escalates as tehran launches counterattacks on american bases

ടെഹ്റാന്‍: വീണ്ടും യുദ്ധഭീതി. ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘര്‍ഷം അതിരൂക്ഷമാവുകയാണ്. ഇറാനില്‍ യു.എസ് സൈന്യം രണ്ടാം ദിവസവും ശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിക്കുകയാണ് ഇറാന്‍. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്ക് നേരെയാണ് തിരിച്ചടി. 

ബഹ്റൈനിലും കുവൈത്തിലുമുള്ള യു.എസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം ആരംഭിച്ചതായി ഇസ്‌ലമിക് റെവല്യൂഷണറി ഗാര്‍ഡ് പ്രതികരിച്ചു. ഗള്‍ഫ് മേഖലയിലെ 18 യു.എസ് സൈനിക താവളങ്ങളില്‍ രണ്ടു ഘട്ടങ്ങളിലായി മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.

അതിനിടെ കപ്പലുകള്‍ക്ക് നേരെയുണ്ടായ അമേരിക്കന്‍ ആക്രമണത്തോടുള്ള പ്രതികരണമായി ആഗോള എണ്ണക്കടത്തിന്റെ പ്രധാന ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. ഏപ്രിലിലെ വെടിനിര്‍ത്തല്‍ കരാര്‍ യുഎസ് 'ആവര്‍ത്തിച്ച് ലംഘിച്ചു' ഐ.ആര്‍.ജി.സി (IRGC) ആരോപിച്ചു. ഹോര്‍മുസ് കടലിടുക്ക് 'മറിച്ചൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടതായി ഐ.ആര്‍.ജി.സി പ്രഖ്യാപിച്ചു. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉള്‍പ്പെടെ ഈ ജലപാതയിലൂടെയുള്ള എല്ലാ ഗതാഗതത്തെയും ഇത് ബാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഹോര്‍മുസിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്കുനേരെ വെടിവെക്കുമെന്നും മുന്നറിയിപ്പ് നല്‍കി. വിലക്ക് ലംഘിച്ച് പാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ച രണ്ട് വാണിജ്യ കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായും സൂചനയുണ്ട്.

ഹോര്‍മുസ് കടലിടുക്ക് അടച്ച വാര്‍ത്ത പുറത്തുവന്നതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. ബാരലിന് രണ്ട് ഡോളറിലധികം വര്‍ധിച്ചതായാണ് വിവരം.

ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ആശയവിനിമയ ശൃംഖലകള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍ എന്നിവ തകര്‍ത്ത് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം അമേരിക്ക അറിയിച്ചിരുന്നു. പശ്ചിമേഷ്യയില്‍ ഏപ്രില്‍ മുതല്‍ നിലനിന്നിരുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇറാനെ ആക്രമിച്ച് യു.എസ്. 

ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ ഇറാനെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതിനു പിന്നാലെയാണ് ആക്രമണം.  
പ്രത്യാക്രമണമായി കുവൈത്തിലെയും ബഹ്‌റൈനിലെയും ജോര്‍ദാനിലെയും യു.എസ് കേന്ദ്രങ്ങളെ ഇറാന്‍ ആക്രമിച്ചതോടെ ഇടവേളയ്ക്ക് ശേഷം മേഖല സംഘര്‍ഷഭരിതമായി.

ഹോര്‍മുസ് കടലിടുക്കില്‍ പട്രോളിങ് നടത്തുകയായിരുന്ന തങ്ങളുടെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവച്ചിട്ടതാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇതിനു മറുപടി നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ച് തൊട്ടുപിന്നാലെയാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ദക്ഷിണ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചത്. ഒമാന്‍ തീരത്ത് പട്രോളിങ് നടത്തുന്നതിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്.

പിന്നാലെ യു.എസ് വ്യോമസേനയുടെയും നാവിക സേനയുടെയും യുദ്ധവിമാനങ്ങള്‍ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍, റഡാര്‍ കേന്ദ്രങ്ങള്‍, ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനുകള്‍ എന്നിവ ലക്ഷ്യംവച്ചു. ദക്ഷിണ ഇറാന്റെ തീരമേഖലകളായ ബന്ദര്‍ അബ്ബാസ്, ക്യൂഷം ദ്വീപ്, സിറിക്, ജാസ്‌ക് എന്നിവിടങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

യു.എസ് ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം ഇറാന്റെ ഭാഗത്തുനിന്ന് അതിശക്തമായ തിരിച്ചടിയുമുണ്ടായി. യു.എസിനെ പിന്തുണയ്ക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്വമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ബഹ്‌റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തത്. ബഹ്‌റൈനിലെ യു.എസ് ഫിഫ്ത് ഫ്‌ളീറ്റ്, കുവൈത്തിലെ അലി അല്‍ സാലിം വ്യോമതാവളം, ജോര്‍ദാനിലെ അസ്‌റഖിലുള്ള യു.എസ് വ്യോമതാവളം എന്നിവയാണ് ആക്രമിക്കപ്പെട്ടത്. മേഖലയിലെ 21 യു.എസ് കേന്ദ്രങ്ങള്‍ ആക്രമിച്ചെന്നും അതില്‍ നാലെണ്ണം തകര്‍ത്തെന്നുമാണ് ഇറാന്‍ പറയുന്നത്. അതേസമയം ആക്രമണത്തില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാ പ്രൊജക്‌റ്റൈലുകളും തടഞ്ഞെന്നുമാണ് ബഹ്‌റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ പ്രതികരിച്ചത്. 

കൊല്ലപ്പെട്ട തങ്ങളുടെ കമാന്‍ഡര്‍മാരുടെ ചിത്രങ്ങള്‍ പതിച്ച മിസൈലുകളാണ് യു.എസ് താവളങ്ങള്‍ക്കുനേരെ പ്രയോഗിച്ചതെന്ന് വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു. 


' ഒരാക്രമണവും മറുപടിയില്ലാതെ പോകില്ല 'യു.എസിന് ഇറാന്റെ മുന്നറിയിപ്പ്
തെഹ്‌റാന്‍: അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ്. തങ്ങള്‍ക്കെതിരെയുള്ള ഒരാക്രമണവും ഭീഷണിയും മറുപടിയില്ലാതെ വിടില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുദ്ധക്കളത്തില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിട്ടിട്ടും ഞങ്ങളുടെ ദൃഢനിശ്ചയം പരീക്ഷിക്കാനാണ് അമേരിക്ക മുതിരുന്നത്. ഞങ്ങളുടെ ശക്തമായ സായുധസേന ഒരാക്രമണത്തെയും ഭീഷണിയെയും മറുപടിയില്ലാതെ വിടില്ല- അബ്ബാസ് അരാഗ്ചി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. 

നിങ്ങള്‍ക്ക് സുരക്ഷിതമായിരിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങളുടെ പ്രദേശം വിട്ടുപോവുക. പേര്‍ഷ്യന്‍ ഗള്‍ഫിന്റെ ചരിത്രത്തില്‍ അതിക്രമിച്ചുകയറിയ പുറത്തുനിന്നുള്ളവരുടെ ദയനീയമായ അന്ത്യത്തിന്റെ നിരവധി അധ്യായങ്ങളുണ്ട്- അരാഗ്ചി കൂട്ടിച്ചേര്‍ത്തു.

 

iran launched counterattacks on us military bases in bahrain and kuwait after renewed american airstrikes, while tehran also announced the closure of the strategic hormuz strait.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ജാഗ്രതയുടെ നാളുകള്‍; എന്താണ് നിപ വൈറസ്, പകരുന്നതെങ്ങനെ? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇതെല്ലാം

Kerala
  •  2 hours ago
No Image

വാക്ക് പാലിച്ച് വിജയ്, തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച് 'സിങ്കപ്പെണ്‍' ദൗത്യസേന

National
  •  3 hours ago
No Image

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പ്രതിഷേധവുമായി മെന്‍സ് അസോസിയേഷന്‍; 15ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം, ബസുകള്‍ തടയും 

Kerala
  •  3 hours ago
No Image

ഹാജിമാരുടെ ആദ്യസംഘം നാളെ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തും

Kerala
  •  4 hours ago
No Image

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.കെ മുഹമ്മദ് അന്തരിച്ചു

Kerala
  •  4 hours ago
No Image

കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Kuwait
  •  4 hours ago
No Image

എ.ടി.എമ്മുകളില്‍ പണമില്ല; ആസൂത്രിത നീക്കമെന്നു  സംശയം

Kerala
  •  5 hours ago
No Image

ക്രൊയേഷ്യ ഗോളടിച്ചാൽ വെളിച്ചെണ്ണ വില കുറയും!

Kerala
  •  5 hours ago
No Image

സമൂഹമാധ്യമങ്ങളിലെ 'ലഹരി' ഫാൻസ്; 397 ഇൻസ്റ്റ അക്കൗണ്ട് വിവരങ്ങൾ പൊലിസിന് കൈമാറി; അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രത്തിനും പരാതി 

Kerala
  •  5 hours ago
No Image

സി.പി.എമ്മിനു തലവേദനയായി കണ്ണൂരിലെ സ്വർണം പൊട്ടിക്കൽ സംഘവും

Kerala
  •  5 hours ago