വ്യാജവും ജീർണ്ണിച്ചതുമായ നോട്ടുകൾക്കെതിരെ നടപടിയുമായി സൗദി; ബാങ്കുകൾക്കും എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്കും പുതിയ മാനദണ്ഡങ്ങൾ
റിയാദ്: വിപണിയിലുള്ള കറൻസി നോട്ടുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ കർശന നടപടികളുമായി സൗദി സെൻട്രൽ ബാങ്ക് (SAMA). വിപണിയിൽ വിനിമയം ചെയ്യുന്ന നോട്ടുകൾ കൃത്യമായി പരിശോധിച്ച് വർഗ്ഗീകരിക്കാൻ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി. വിവിധ ഘട്ടങ്ങളായാണ് പുതിയ നിയമം നടപ്പിലാക്കുക.
മാറ്റങ്ങൾ ഘട്ടം ഘട്ടമായി:
* ആദ്യ ഘട്ടം (2026 ജൂലൈ 14 മുതൽ): 50, 100, 200, 500 റിയാലിന്റെ ആറാം പതിപ്പ് നോട്ടുകൾ കർശനമായി പരിശോധിക്കും.
* രണ്ടാം ഘട്ടം (2026 നവംബർ 15 മുതൽ): 5, 10, 20 റിയാൽ നോട്ടുകൾക്കും പുതിയ മാനദണ്ഡം ബാധകമാകും.
ബാങ്കുകളിലെയും ക്യാഷ് സെന്ററുകളിലെയും നോട്ട് എണ്ണുന്ന മെഷീനുകൾ പുതിയ സാങ്കേതിക മാനദണ്ഡങ്ങൾക്കനുസരിച്ച് അപ്‌ഗ്രേഡ് ചെയ്യണമെന്ന് സാമ (SAMA) ആവശ്യപ്പെട്ടിട്ടുണ്ട്.
നോട്ടുകളെ 4 വിഭാഗങ്ങളായി തിരിക്കും:
* 1. വിനിമയത്തിന് പൂർണ്ണമായും യോഗ്യമായവ.
* 2. ചെറിയ കേടുപാടുകൾ ഉണ്ടെങ്കിലും വിനിമയം ചെയ്യാവുന്നവ.
* 3. ചെറിയ കേടുപാടുകൾ ഉള്ളവ, എന്നാൽ വിനിമയത്തിന് യോഗ്യമല്ലാത്തവ.
* 4. വിനിമയത്തിന് ഒട്ടും യോഗ്യമല്ലാത്തവ.
താഴെ പറയുന്ന നോട്ടുകൾ വിപണിയിൽ നിന്ന് മാറ്റും:
* അമിതമായി അഴുക്കുപുരണ്ടത്.
* വലിയ കറകളുള്ളത് (15x15 മില്ലിമീറ്ററിൽ കൂടുതൽ).
* എഴുത്തോ വരകളോ ഉള്ളത്.
* കീറിയത്.
* കഷണങ്ങൾ നഷ്ടപ്പെട്ടത്.
* സെല്ലോടേപ്പ് ഒട്ടിച്ചതുമായ നോട്ടുകൾ
എന്നിവ വിപണിയിൽ നിന്ന് ഘട്ടം ഘട്ടമായി പിൻവലിക്കും. ബാങ്കുകൾ ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ സെൻട്രൽ ബാങ്ക് നേരിട്ട് പരിശോധന നടത്തും.
English summary : The Saudi Central Bank (SAMA) has issued a directive to all banks, cash centres, and exchange houses in the Kingdom to improve the quality of banknotes in circulation. This initiative aims to ensure the integrity of the national currency through stricter sorting and processing protocols.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."