HOME
DETAILS

സര്‍ക്കാര്‍ സ്‌കൂള്‍ കവാടത്തില്‍ സി.പി.എം പാര്‍ട്ടി പേര്; വിവാദമായപ്പോള്‍ നീക്കി

  
June 11, 2026 | 6:06 AM

cpm-party-name-removed-from-government-school-gate-after-controversy

കാസര്‍കോട്: അംഗടിമുഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച കമാനത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ പേര് രേഖപ്പെടുത്തിയതിനെ ചൊല്ലി വിവാദം. പിന്നാലെ കമാനത്തില്‍ നിന്ന് പാര്‍ട്ടിയുടെ പേര് നീക്കി. ഇന്നലെ പുലര്‍ച്ചെയോടെയാണ് സി.പി.എം നേതൃത്വം തന്നെ പേര് നീക്കിയത്. 

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരത്ത് രാഷ്ട്രീയപാര്‍ട്ടിയുടെ പേരില്‍ കമാനം സ്ഥാപിച്ചതും അതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം നിര്‍വഹിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിഷയം തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലും ശക്തമായ പ്രതിഷേധത്തിനും അരമണിക്കൂറിലേറെ നീണ്ട ബഹളത്തിനും കാരണമായിരുന്നു. 

പുത്തിഗെ ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം സോമശേഖരയാണ് വിഷയം യോഗത്തില്‍ അവതരിപ്പിച്ചിരുന്നത്. തുടര്‍ന്ന് മുസ്‌ലിം ലീഗ് അംഗങ്ങളായ പി.ബി ഷഫീഖ്, അസീസ് കളത്തൂര്‍, കോണ്‍ഗ്രസ് അംഗം ഹര്‍ഷദ് വോര്‍ക്കാടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുകള്‍ രേഖപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചര്‍ച്ച രൂക്ഷമായതോടെ വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതായി പ്രസിഡന്റ് സാബു അബ്രഹാം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌പോണ്‍സര്‍മാരുടെയോ സംഘടനകളുടെയോ പേരുകള്‍ രേഖപ്പെടുത്തുന്നത് നിയമപരമായും ഭരണപരമായും അനുവദനീയമാണോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ജില്ലാപഞ്ചായത്ത് യോഗത്തില്‍ വിഷയം വലിയ വിവാദമായതിന് പിന്നാലെയാണ് സി.പി.എം നേതൃത്വം കമാനത്തില്‍ നിന്ന് പാര്‍ട്ടിയുടെ പേര് നീക്കാന്‍ തീരുമാനിച്ചത്. ഇതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയ വിഷയത്തില്‍ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ കെ.എസ്.യു നേതൃത്വം വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

 

A controversy erupted after the name of the CPI(M) was reportedly displayed at the entrance of a government school. The issue drew criticism from various quarters, with concerns raised about the use of political identifiers on public educational institution premises.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന്‍ തീരത്ത് കപ്പല്‍ ആക്രമണം; കാണാതായ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

International
  •  an hour ago
No Image

'ഫലസ്തീനിയന്‍ അടയാളങ്ങളെല്ലാം തുടച്ചുനീക്കുന്നു' വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശീയ ഉന്മൂലനം; നിസ്സംഗത അവസാനിപ്പിക്കണമെന്നും ലോകരാജ്യങ്ങളോട് ആംനസ്റ്റി

International
  •  an hour ago
No Image

'ഖനിയില്‍ നിന്ന് സ്വര്‍ണം നേരിട്ടെത്തിക്കും'; ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 'കെ.ജി.എഫ് സ്വാമി' അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ തീരുവ ഒഴിവാക്കി കേന്ദ്രം

National
  •  2 hours ago
No Image

കൊട്ടിയൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു; 11 പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

ഒടുവില്‍ എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സി.പി.എം; ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക്

Kerala
  •  2 hours ago
No Image

കൊല്ലം-തേനി എൻ.എച്ച്-183 വികസനത്തിന് ₹1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതി; കൊടിക്കുന്നിൽ സുരേഷ് എം.പി.

Kerala
  •  3 hours ago
No Image

ഇറാന്റെ രണ്ട് കുടിവെള്ള സ്രോതസ്സുകള്‍ പൂര്‍ണമായും തകര്‍ത്ത് യു.എസ്; പതിനായിരക്കണക്കിന് ജനങ്ങള്‍ ദുരിതത്തില്‍

International
  •  3 hours ago
No Image

കൊല്ലത്തും ഷിഗെല്ല; രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  3 hours ago
No Image

ഒറിജിനലിനെ വെല്ലുന്ന വ്യാജ തിരിച്ചറിയ്യല്‍ രേഖകള്‍; കേരളത്തിലെ മേല്‍വിലാസത്തില്‍ ആയിരക്കണക്കിന് ബംഗ്ലാദേശികള്‍

Kerala
  •  3 hours ago