HOME
DETAILS

ഒടുവില്‍ എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സി.പി.എം; ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക്

  
June 11, 2026 | 6:35 AM

cpm-moves-against-a-padmakumar-pathanamthitta-district-committee-assigned-responsibility

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള ആരോപണവുമായി ബന്ധപ്പെട്ട്,  മുന്‍ എം.എല്‍.എയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പത്മകുമാറിനെതിരെ ഒടുവില്‍ നടപടിക്കൊരുങ്ങി സി.പി.എം. നടപടി ചര്‍ച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. വരുന്ന 15 നാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേരുക. 

സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിഞ്ഞിട്ടും ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന പത്മകുമാറിനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല. മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടിണിയില്‍ അംഗത്വം പുതുക്കാന്‍ തയാറാകാതെ വന്നതോടെ പത്മകുമാര്‍ പാര്‍ട്ടിക്ക് പുറത്തായിരുന്നു. അംഗത്വം പുതുക്കാനുള്ള അപേക്ഷ പത്മകുമാര്‍ പാര്‍ട്ടിക്ക് നല്‍കിയില്ല. അതുകൊണ്ട് പത്മകുമാറിന്റെ അംഗത്വം പുതുക്കി നല്‍കാന്‍ ജില്ലാ കമ്മിറ്റിയും തയാറായിട്ടില്ല. സാധാരണ മാര്‍ച്ച് മാസത്തിലാണ് സി.പി.എമ്മിന്റെ അംഗത്വ സൂക്ഷ്മപരിശോധന നടക്കുന്നത്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ സൂക്ഷ്മപരിശോധന മേയിലേക്ക് മാറ്റുകയായിരുന്നു. ഒരു പാര്‍ട്ടി അംഗം നിലവില്‍ ഏത് ഘടകത്തിലാണോ ഉള്ളത് അവിടെയാണ് അംഗത്വം പുതുക്കാന്‍ അപേക്ഷ നല്‍കേണ്ടത്. പത്മകുമാര്‍ ജില്ലാ കമ്മറ്റി അംഗമായിരുന്നതിനാല്‍ അവിടെയായിരുന്നു പുതുക്കാന്‍ അപേക്ഷ നല്‍കേണ്ടിയിരുന്നത്.

ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ എട്ടാം പ്രതിയായിരുന്ന പത്മകുമാറിനെ കഴിഞ്ഞ നവംബര്‍ 20നാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിലധികം ജയിലില്‍ കഴിഞ്ഞ ശേഷം മാര്‍ച്ചിലാണ് അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചത്.

കോന്നി എം.എല്‍.എയായിരുന്ന എ. പത്മകുമാര്‍ ഏറെക്കാലം സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗവും ജില്ലാ കമ്മറ്റി അംഗവുമായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയില്‍ പത്തനംതിട്ടയിലെ വി.എസ് അച്യുതാനന്ദന്റെ അപ്രമാദിത്വം പിണറായി വിജയന്‍ മറികടന്നത് പത്മകുമാറിലൂടെയായിരുന്നു. പിണറായി മുഖ്യമന്ത്രിയായപ്പോഴും അടുപ്പം തുടര്‍ന്നു. അങ്ങനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായത്. 2001 ല്‍ ആറന്മുളയില്‍ നിന്ന് വീണ്ടും മത്സരിച്ചുവെങ്കിലും മാലേത്ത് സരളാദേവിയോട് പരാജയപ്പെട്ടു. 

കഴിഞ്ഞ കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ വീണാ ജോര്‍ജിനെ സംസ്ഥാന കമ്മറ്റിയില്‍ ക്ഷണിതാവാക്കിയതിനെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിന്റെ പേരില്‍ പത്മകുമാറിനെതിരേ നടപടി എടുത്തിരുന്നു. അന്ന് പത്മകുമാര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് വാര്‍ത്ത വന്നു. ബി.ജെ.പി നേതാക്കള്‍ പത്മകുമാറിനെ സന്ദര്‍ശിക്കുക കൂടി ചെയ്തതോടെയാണ് അദ്ദേഹം വാര്‍ത്ത നിഷേധിച്ചത്. എസ്.ഡി.പി.ഐയില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ പോകില്ലെന്നായിരുന്നു നിലപാട്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടപ്പോള്‍ താന്‍ ബ്രാഞ്ച് കമ്മറ്റി അംഗമാകാന്‍ പോലും തയാറാണ് എന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം.

 

 

The CPI(M) is reportedly preparing to initiate action against A. Padmakumar, with the responsibility for further proceedings entrusted to the Pathanamthitta district committee. The move comes amid ongoing discussions within the party regarding his conduct and related developments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം-തേനി എൻ.എച്ച്-183 വികസനത്തിന് ₹1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതി; കൊടിക്കുന്നിൽ സുരേഷ് എം.പി.

Kerala
  •  3 hours ago
No Image

ഇറാന്റെ രണ്ട് കുടിവെള്ള സ്രോതസ്സുകള്‍ പൂര്‍ണമായും തകര്‍ത്ത് യു.എസ്; പതിനായിരക്കണക്കിന് ജനങ്ങള്‍ ദുരിതത്തില്‍

International
  •  3 hours ago
No Image

കൊല്ലത്തും ഷിഗെല്ല; രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  3 hours ago
No Image

സര്‍ക്കാര്‍ സ്‌കൂള്‍ കവാടത്തില്‍ സി.പി.എം പാര്‍ട്ടി പേര്; വിവാദമായപ്പോള്‍ നീക്കി

Kerala
  •  3 hours ago
No Image

ഒറിജിനലിനെ വെല്ലുന്ന വ്യാജ തിരിച്ചറിയ്യല്‍ രേഖകള്‍; കേരളത്തിലെ മേല്‍വിലാസത്തില്‍ ആയിരക്കണക്കിന് ബംഗ്ലാദേശികള്‍

Kerala
  •  3 hours ago
No Image

കോക്രോച്ച് പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു; പ്രതികാര നടപടിയെന്ന് വിമര്‍ശനം 

National
  •  3 hours ago
No Image

ഉത്തരാഖണ്ഡില്‍ ജാതിക്കൊല; പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലി ക്രൂരമര്‍ദ്ദനം; കാലില്‍ ഇരുമ്പ് ആണി അടിച്ചുകയറ്റി

National
  •  3 hours ago
No Image

വീണ്ടും ജാഗ്രതയുടെ നാളുകള്‍; എന്താണ് നിപ വൈറസ്, പകരുന്നതെങ്ങനെ? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇതെല്ലാം

Kerala
  •  4 hours ago
No Image

വാക്ക് പാലിച്ച് വിജയ്, തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച് 'സിങ്കപ്പെണ്‍' ദൗത്യസേന

National
  •  4 hours ago
No Image

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പ്രതിഷേധവുമായി മെന്‍സ് അസോസിയേഷന്‍; 15ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം, ബസുകള്‍ തടയും 

Kerala
  •  5 hours ago