അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചു. വെള്ളമാരി ഉന്നതി സ്വദേശി സജീവ് കുമാർ (25) ആണ് മരിച്ചത്. പനിയും ശ്വാസംമുട്ടലും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സജീവ് കുമാറിനെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ദുരന്തം.
ചുരത്തിലെ മന്ദംപൊട്ടിക്ക് സമീപം റോഡിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് ആംബുലൻസിന് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ഒരു മണിക്കൂറോളമാണ് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യുവാവിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ഈ സമയതാമസം മൂലം കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സാധിക്കാതെ വരികയും മരണം സംഭവിക്കുകയുമായിരുന്നു.
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സജീവ് കുമാറിനെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്.
A young man tragically lost his life after the ambulance carrying him was trapped on the Attappadi ghat road due to a fallen tree. The block caused a severe delay in getting him medical treatment, which ultimately led to his death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."