HOME
DETAILS

അൽ താവൂൻ ടണൽ നിർമ്മാണം; ഷാർജ-ദുബൈ റൂട്ടിൽ കടുത്ത ഗതാഗതക്കുരുക്ക്; ബദൽ വഴികളും സമയക്രമീകരണവുമായി യാത്രക്കാർ

  
June 13, 2026 | 6:07 AM

al taawun tunnel construction causes heavy traffic on sharjah-dubai route commuters advised to plan ahead

ഷാർജ: ഷാർജയിലെ വിവിധ ഭാഗങ്ങളിൽ പ്രധാന റോഡ് വികസന പദ്ധതികളും ഗതാഗത വഴിതിരിച്ചുവിടലുകളും ആരംഭിച്ചതോടെ ദിവസേനയുള്ള യാത്ര സുഗമമാക്കാൻ പുതിയ വഴികൾ തേടി താമസക്കാർ. ദീർഘകാലാടിസ്ഥാനത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള അൽ താവൂൻ ടണൽ പദ്ധതി ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എന്നാൽ പദ്ധതികൾ പൂർത്തിയാകാൻ മാസങ്ങളെടുക്കുമെന്നതിനാൽ, നിലവിലെ കടുത്ത ഗതാഗതക്കുരുക്കിൽ വലയുകയാണ് ദുബൈ-ഷാർജ യാത്രക്കാർ.

പ്രത്യേകിച്ച് വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ റോഡിൽ മണിക്കൂറുകളോളമാണ് വാഹനങ്ങൾ കിടക്കുന്നത്. ഈ സാഹചര്യത്തോട് പൊരുത്തപ്പെടാൻ ദിനചര്യകളിൽ മാറ്റം വരുത്തുകയാണ് പലരും.

ബുഹൈറയിൽ താമസിച്ച് ദുബൈയിൽ ജോലി ചെയ്യുന്ന അബ്ബാസ് എന്ന യാത്രക്കാരന് കഴിഞ്ഞ വ്യാഴാഴ്ച വീട്ടിലെത്താൻ രണ്ട് മണിക്കൂറിലധികം സമയമാണ് എടുത്തത്. പരാതി പറയുന്നതിനേക്കാൾ നല്ലത് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണെന്ന് അദ്ദേഹം പറയുന്നു. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ ഓഫീസിൽ നേരത്തെ എത്താനും അല്പം വൈകി ഇറങ്ങാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം. കൂടാതെ ഗൂഗിൾ മാപ്പ് നോക്കി ദൂരം കൂടുതലാണെങ്കിലും തടസ്സമില്ലാതെ വണ്ടിയോടിക്കാൻ പറ്റുന്ന ബദൽ ഉൾറോഡുകളും അദ്ദേഹം പരീക്ഷിക്കുന്നുണ്ട്.

അൽ താവൂനിൽ താമസിക്കുന്ന ഇമാദ് അൽ ഫാഖി എന്ന പ്രവാസിയുടെ രീതി മറ്റൊന്നാണ്. ജോലി കഴിഞ്ഞയുടൻ ബ്ലോക്കിലേക്ക് വണ്ടിയെടുക്കുന്നതിന് പകരം അൽ ഖുവോസിലെ ഓഫീസിന് അടുത്തുള്ള ജിമ്മിൽ പോയി വ്യായാമം ചെയ്യാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. വ്യായാമം കഴിയുമ്പോഴേക്കും റോഡിലെ തിരക്ക് കുറയുമെന്നത് സമയം ലാഭിക്കാനും ആരോഗ്യസംരക്ഷണത്തിനും സഹായിക്കുമെന്ന് അദ്ദേഹം കരുതുന്നു.

ഫ്ലെക്സിബിൾ ജോലി സമയത്തിനായി ജീവനക്കാർ

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഈ കാലയളവിൽ തൊഴിലുടമകൾ ജോലി സമയത്തിൽ ഇളവുകൾ നൽകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ഷാർജയിൽ താമസിച്ച് ദെയ്റയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അങ്കിത് റാം തന്റെ ഓഫീസ് സമയം ക്രമീകരിക്കാൻ മാനേജറോട് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ്.

"ട്രാഫിക് ഏറ്റവും മോശമാകുന്ന സമയം ഒഴിവാക്കാൻ 30 മിനിറ്റ് നേരത്തെയോ അല്ലെങ്കിൽ വൈകിയോ ഇറങ്ങുന്നത് റോഡിലെ ഒരു മണിക്കൂറോളം ലാഭിക്കാൻ സഹായിക്കും. നീണ്ട യാത്രാ സമയം ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയെ മാത്രമല്ല, ജോലി കഴിഞ്ഞ് കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയത്തെയും ബാധിക്കുന്നുണ്ട്." അങ്കിത് റാം വ്യക്തമാക്കി.

റോഡ് വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ ഇമാറാത്തിലെ ഗതാഗത സംവിധാനം കൂടുതൽ മികച്ചതാകുമെങ്കിലും, അടുത്ത കുറച്ചു മാസങ്ങളിലേക്ക് യാത്രക്കാർ കൃത്യമായ ആസൂത്രണത്തോടെയും ക്ഷമയോടെയും ഇരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

Motorists travelling between Sharjah and Dubai are facing significant delays due to ongoing Al Taawun Tunnel construction work. Authorities have advised commuters to use alternative routes and adjust travel timings to avoid congestion.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനക സിംഹാസനം വീണ്ടെടുക്കാൻ കാനറികൾ; 'മനോഹര നിമിഷത്തിന്' തയ്യാറെന്ന് ആൻസലോട്ടി!

Football
  •  4 hours ago
No Image

ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി; താരങ്ങളുടെ ബൂട്ടുകളും പരിശീലന സാമഗ്രികളും മോഷണം പോയി

International
  •  4 hours ago
No Image

'അതെ, ഇതൊരു തട്ടിപ്പാണ്'; കോളർ ഐഡി സ്പൂഫിംഗ് ഉപയോ​ഗിച്ച് യുഎഇയിൽ പുതിയ തരം തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി സുരക്ഷാ വിദഗ്ധർ

uae
  •  5 hours ago
No Image

മുസ്‌ലിം ബൂത്തില്‍ ബി.ജെ.പിക്ക് 97% വോട്ട്!; പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ 'അസ്വാഭാവിക കണക്കുകള്‍' പുറത്ത് 

National
  •  5 hours ago
No Image

പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍: ബി.ജെ.പി പ്രാദേശിക നേതാവ് പിടിയില്‍, പ്രതികള്‍ സഞ്ചരിച്ച 2 വാഹനങ്ങളും കസ്റ്റഡിയില്‍

Kerala
  •  5 hours ago
No Image

യുദ്ധം: അർബുദ മരുന്നിനടക്കം കടുത്തക്ഷാമം

Kerala
  •  5 hours ago
No Image

നിപ: പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി; പ്രതിപക്ഷം രാഷ്ട്രീയമായി വിനിയോഗിക്കുന്നു

Kerala
  •  5 hours ago
No Image

എഞ്ചിന്‍ തകരാര്‍: ഷാര്‍ജ-കോഴിക്കോട് എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ അടിയന്തരമായി ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

Kerala
  •  5 hours ago
No Image

യുഎഇയിൽ കടുത്ത വേനൽച്ചൂട് തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 hours ago
No Image

എൻ.സി.പി(എസ്.പി)യിലെ പിളർപ്പ്: സി.പി.എം പിന്തുണയോടെ പുതിയ പാർട്ടി നിലവിൽവരും

Kerala
  •  6 hours ago