HOME
DETAILS

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
Web Desk
June 13, 2026 | 11:14 AM

heavy rain alert on kerala-latest news

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്. നാളെ 4 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 

13/06/2026 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

14/06/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് ഇന്ന് വിലക്ക്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. മണിക്കൂറില്‍ 60കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യത.24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്.

അതോടൊപ്പം ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി: ഫുട്ബോള്‍ കോച്ചിനെതിരേ പോക്സോ കേസ്

National
  •  4 hours ago
No Image

ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കം; ജോലി നഷ്ടപ്പെട്ട ഡ്രൈവര്‍ യദുവിന് നിയമസഭയില്‍ നാല്‍ക്കാലിക നിയമനം

Kerala
  •  4 hours ago
No Image

ഡീസലില്ല, ഫണ്ടില്ല; കട്ടപ്പുറത്ത് എം.വി.ഡി വാഹനങ്ങള്‍, മന്ദഗതിയില്‍ റോഡ് സുരക്ഷാ പരിശോധനകള്‍

Kerala
  •  5 hours ago
No Image

ഡീസല്‍ വില്‍പ്പനയ്ക്ക് നിയന്ത്രണം; ഒരു വാഹനത്തിന് ദിവസം 200 ലിറ്റര്‍ മാത്രം

National
  •  5 hours ago
No Image

കോട്ട ക്ഷേത്രത്തിലെ സ്വര്‍ണ മോഷണക്കേസ്: മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

Kerala
  •  6 hours ago
No Image

നിപ റിപ്പോര്‍ട്ട് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും ആരോഗ്യ മന്ത്രി സ്ഥലത്തെത്തിയില്ല; നിപ പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരേ മുഹമ്മദ് റിയാസ്

Kerala
  •  6 hours ago
No Image

ഷൂ ഇടുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  6 hours ago
No Image

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ സ്‌നേഹ കുട്ടിയുടെ അമ്മയെ പരിചയപ്പെട്ടത് ജയിലില്‍ വച്ച്, ഉപദ്രവം അമ്മ വീട്ടിലുള്ളപ്പോഴും

Kerala
  •  6 hours ago
No Image

അസമിലെ വ്യോമസേനാ വിമാനാപകടം: അഞ്ച് സൈനികർ കൊല്ലപ്പെട്ടു

National
  •  6 hours ago